2013 നവംബർ 6, ബുധനാഴ്‌ച

അറിയുന്നു പ്രിയേ
നിൻ പറയാ   മൊഴിയിൽ നിറഞ്ഞൊരാ പരിഭവം.
അർഥമില്ലാത്തൊരാ കാത്തിരിപ്പിനൊടുവിലായ്
നീ മാഞ്ഞു പോയ് തൂമഞ്ഞു തുള്ളി പോൽ
എന്നുള്ളു കാണാതെയെൻ നൊമ്പരം കേൾക്കാതെ....
നിഴലായ് നീളുന്നിതിന്നും നിന്നോർമകൾ മായാതെ ....
അറിയുന്നു പ്രിയേ
നിൻ ഹൃത്തിൽ നിറയും വിഷാദം.
നീറുന്നിതെൻ മനം നിന്നോർമയിലിന്നും കനലായ്
എരിയുന്നു നീയന്നു കുറിച്ചിട്ടോരാ കൊച്ചു വരികൾ ....

2013 ഓഗസ്റ്റ് 27, ചൊവ്വാഴ്ച

നാം
1)
പൂർവ്വം

നാം,
മീറ്റർഗെജിന്റെ അകലത്തിൽ
പ്രണയത്തിന്റെ സമദൂരം പാലിച്ച്
അന്തമില്ലാതെ നീളുന്ന രണ്ടു റയിൽ പാളങ്ങൾ....
നമുക്ക് മീതെ
നമ്മുടെ സ്വപനങ്ങൾ, പ്രതീക്ഷകൾ തകർതെറിഞ്ഞു കൊണ്ട്
ഉരുക്കിൽ തീർത്ത കരിവണ്ടികൾ ദൂരേക്ക്‌ കുതിച്ചു കൊണ്ടിരുന്നു......
2)


മദ്ധ്യം


നാം,
ഗ്രാമങ്ങളിലേക്ക്
വികസനത്തിന്റെ നിറവെളിച്ചമേകുന്ന
സമാന്തരതയുടെ വൈദ്യുത ചാലകങ്ങൾ .......
വിശ്വാസത്തിന്റെ കോണ്ക്രീറ്റ് പോസ്ടിൽ ബന്ധിക്കപ്പെട്ട
സ്നേഹത്തിൻറെയും പകയുടേയും,
സന്തോഷതിന്റെയും ദു:ഖത്തിന്റെയും,
അഥവാ,
സമൃദ്ധിയുടെയും വറുതിയുടേയും പോസിറ്റീവ് നെഗറ്റീവ് പൊട്ടൻഷ്യലുകൾ.....
3)


ഉത്തരം


നാം,
രണ്ടു പാളികളുള്ള ഒരു അടഞ്ഞ വാതിൽ ......
ഇരുട്ടിനു പുറം തിരിഞ്ഞു കൊണ്ട് വെളിച്ചത്തെ എതിരെറ്റവർ,
ചുടുകാറ്റിനെപൊലും തോളോട് തോൾ ചേർന്ന് എതിരെറ്റവർ....
പക്ഷെ, ഇന്ന്
ആ കതകിന്നൊരു പാളി ആരോ തുറന്നിട്ടിരിക്കുന്നു,
നാമന്യോന്യമേറെയകന്നു പോയ്‌ ....

2013 ജൂലൈ 14, ഞായറാഴ്‌ച


ഇടിച്ചു കുത്തി പെയ്യുന്ന ഇടവപാതിയിലും
തെരുവുകൾ തോറും സൌരോർജ വിളക്കുകൾ
രാപ്പകലില്ലാതെ തെളിഞ്ഞു കൊണ്ടിരുന്നു....

വിറങ്ങലിച്ചു നില്കുന്ന പാവം ജനത്തിന്റെ
പനിചൂടിൽ നിന്നും കരണ്ടുണ്ടാക്കാനവുമോ എന്ന
ഗവേഷണത്തിലായിരുന്നു ആരോഗ്യവകുപ്പ്....

പോഷകാഹാര കുറവേ ഇന്ത്യ വിട്ടു അട്ടപ്പാടിയിലേക്ക്
മടങ്ങൂ എന്ന് ടി.വി.യിലൂടെ മൊഴിയുന്ന അമീർ ഖാൻ !

2012 ഡിസംബർ 17, തിങ്കളാഴ്‌ച

(1)

തിരുവനന്തപുരത്തും
കൊച്ചിയിലും കോഴിക്കോടും
മാലിന്യത്തിന് ഒരേ ഗന്ധം -
അഴുകിനാറിയ ജനാധിപത്യത്തിന്‍റെ നാറ്റം .
ഇത് കേരളം, ദൈവത്തിന്‍റെ സ്വന്തം നാട് .

(2)

തിരുവനന്തപുരത്തും
കൊച്ചിയിലും കോഴിക്കോടും
വികസനത്തിന്‌ ഒരേ കിതപ്പ് -
ഒച്ചിഴയുന്ന ഗതാഗതകുരുക്ക് .
ഇത് കേരളം, ദൈവത്തിന്‍റെ സ്വന്തം നാട് .

(3)

തിരുവനന്തപുരത്തും
കൊച്ചിയിലും കോഴിക്കോടും
വിലകയറ്റത്തിനു ഒരേ കുതിപ്പ്-
ഉയര്‍ന്നുകൊണ്ടിരിക്കുന്ന അരിവിലയും
പൊലിഞ്ഞു കൊണ്ടിരിക്കുന്ന മനുഷ്യ ജീവനും.
ഇത് കേരളം, ദൈവത്തിന്‍റെ സ്വന്തം നാട് .

(4)


തിരുവനന്തപുരത്തും
കൊച്ചിയിലും കോഴിക്കോടും
പട്ടിണിക്ക് ഒരേ കാഴ്ച -
സൈകിള്‍ ടയര്‍ ഉരുട്ടുന്ന എല്ലുന്തിയ ബാല്യങ്ങള്‍.
ഇത് കേരളം, ദൈവത്തിന്‍റെ സ്വന്തം നാട് .

2012 ഒക്‌ടോബർ 17, ബുധനാഴ്‌ച

പ്രിയപ്പെട്ട അശ്വതിക്ക്,
ഒരു കാര്യം അറിയിക്കുവാനാണ് ഈ എഴുത്ത്. ഞാന്‍ വീട്ടിനടുത്തുള്ള സ്ഥാപനത്തില്‍ നിന്നും 58 കി.മി ദൂരമുള്ള ഒരു സ്ഥാപനത്തിലേക്ക് സ്ഥലം മാറ്റം വാങ്ങി പോയിരിക്കുന്നു......എന്‍റെ എല്ലാ സുഹൃത്തുക്കളെയും പോലെ നീയും എന്താണ് കാരണമെന്നു ചിന്തിക്കുന്നുണ്ടാവും.....
പല കാരണങ്ങളുണ്ട്. വിദ്യാര്തികള്‍ക്കു മാതൃകയും സദ്‌ ഉപദേശങ്ങളും നല്‍കി അവരെ നേര്‍വഴിക്കു നയിക്കേണ്ട അധ്യാപകര്‍ക്ക്......ഒരു കൊലപാതകത്തെ ന്യായീകരിക്കാനും....അയാള്‍ കൊല്ലപെടെണ്ട ആളാണ് എന്ന് പറയാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല.......ചുരുങ്ങിയപക്ഷം മരണപ്പെട്ട ഒരാളെ സ്മരിച്ചുകൊണ്ട് സി.ഡി ഇറക്കിയതിനെ പുചിച്ചു കൊണ്ട് " അയാള്‍ സി.ഡി യും ആയോ " എന്ന് പരിഹസിക്കുന്നവരുടെ ഒപ്പം എങ്ങനെ ജോലി ചെയ്യാനാവും ?
നാളെ, ഒന്നിച്ചു ഭക്ഷണം കഴിച്ചും തമാശകള്‍ പറഞ്ഞും ജോലി ച്ചെയ്തും കഴിഞ്ഞ  നമ്മള്‍ കൊല്ലപെട്ടലും ഇവര്‍ ഇത്തരത്തില്‍ അല്ലെ പരിഹസിക്കുക എന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെ ഒരു ട്രാന്‍സ്ഫര്‍ ആലോചന എന്ന് മനസ്സിലാക്കുമല്ലോ..........
അപ്പോള്‍ നീ ചോദിക്കും എന്തിനാണ് ഇത്ര ദൂരേക്ക്‌ ട്രാന്‍സ്ഫര്‍ വാങ്ങിയത് എന്ന്........
കാരണമുണ്ട്, എന്‍റെ പൂര്‍വ കല അനുഭവങ്ങളില്‍ തെറ്റ് ചൂണ്ടി കാണിക്കുന്നതും ഒരു കുറ്റമാണ് എന്ന് പറഞ്ഞു കൊണ്ട് പണ്ട് വീട്ടിനടുതെക്ക് ഒരു "ശിക്ഷ സ്ഥലംമാറ്റം" തന്നു വകുപ്പ് അനുഗ്രഹിചിരുന്നത് തനിക്കരിയമാലോ.....
അത് പോലെ തരാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ അത് സ്വയം ശിക്ഷയായി സ്വീകരിച്ചു  എന്റെ ശത്രുക്കളെ സഹായിക്കുവാനാണ് ഇപ്പോള്‍ ഇങ്ങനെ ഒരു സ്ഥലം മാറ്റം ഇരന്നു വാങ്ങിയത്.........ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് എന്റെ ശത്രുക്കളെ ആണ് ...........അവരാണ് നമ്മുടെ ശക്തി.............നമ്മുടെ ഭാഗത്ത്‌ നിന്നും എന്തെങ്കിലും പാളിച്ച പറ്റുന്നുണ്ടോ എന്ന് നോക്കി ഇരിക്കുന്നത് കൊണ്ട് കൂടുതല്‍ കൂടുതല്‍ കരുതലുണ്ടാവാന്‍ പ്രേരകമാവുന്ന എന്റെ പ്രിയപ്പെട്ട  ശത്രുക്കള്‍ക്ക് സന്തോഷിക്കാന്‍ പാകത്തില്‍ സ്ഥാപനത്തിന്റെ പേര് ചേര്‍ക്കാതെ ഇഷ്ടമുള്ളിടത്ത് തന്നോള് എന്ന് അപേക്ഷിച്ചത് കൊണ്ട് അവര്‍ക്ക് കോഴിക്കോട് ജില്ലയുടെ അതിര്‍ത്തിക്കടുത്ത് സ്ഥലംമാറ്റം നല്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യം ഉണ്ട്.................

2012 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

ഓണാഘോഷം ..

                                                 Civil Station, Kozhikode

                          ഈ വര്‍ഷത്തെ ഓണം IMG യുടെ ദശ ദിന പരിശീലന ക്യാമ്പിന്‍റെ    ഭാഗമായി   കോഴിക്കോട് സിവില്‍ സ്റ്റെഷനിലുള്ള    ജില്ല പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന DRC കോഴിക്കോട്  ഹാളില്‍ വെച്ച് സമുചിതമായി ആഘോഴിച്ചു. പരിശീലനത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ കൂട്ടായി ഭീമന്‍ പൂക്കളം തന്നെ ആണ് ഹാളില്‍ ഒരുക്കിയത്.......ഉച്ചയ്ക്ക് സ്വാദിഷ്ടമായ സദ്യയും വൈകുന്നേരം അംഗങ്ങളുടെ കലാവിരുന്നും ഓണാഘോഷത്തിനു മാറ്റു കൂട്ടി ..........


                         ഓഗസ്റ്റ്‌ 16 നു കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ആയ ശ്രീമതി: പി. ഗൌരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക് വിവര സാങ്കേതിക വിദ്യയുടെ നൂതന സാദ്ധ്യതകള്‍ പരിച്ചയപെടുതുന്ന ക്യാമ്പ് ഒരു നവ്യാനുഭാവമായിരുന്നു.......
                               കോഴിക്കോട് കലക്ടരെട്ടു സ്ഥിതി ചെയ്യുന്ന സിവില്‍ സ്റ്റേഷനില്‍ ജില്ല പഞ്ചായത്തിന്‍റെ കീഴിലുള്ള DRC ഹാളില്‍വെച്ചായിരുന്നു ദശ ദിന പരിശീലനം .

2012 ഓഗസ്റ്റ് 22, ബുധനാഴ്‌ച

കളിപ്പാട്ടം

അവന്‍ വലിയ വികൃതിയാണ്.....
അവന്‍റെ കയ്യില്‍ ധാരാളം കളിപ്പാട്ടങ്ങളുണ്ട് ....
വിവിധ വര്‍ണങ്ങളില്‍, രൂപങ്ങളില്‍....!
ആനയുണ്ട്, മയിലുണ്ട്, ഒട്ടകങ്ങളുണ്ട്, മനുഷ്യരുമുണ്ട്.......
അങ്ങനെ പലതും.........
നൃത്തം ചെയ്യുന്നവ, സംഗീതം പൊഴിക്കുന്നവ,
സഞ്ചരിക്കുന്നവ, മുഖം കൊണ്ട് നമ്മെ നോക്കി
കൊഞ്ഞനം കുത്തുന്നവ.....
അതെ, അവന്‍ വലിയ വികൃതിയാണ്.....
അപ്പോള്‍ ചില കുസൃതികള്‍ ഒപ്പിക്കും
തന്‍റെ കളിപ്പാട്ടങ്ങള്‍ എടുത്തു വെള്ളത്തില്‍ ഏറിയും .
ചിലപ്പോള്‍ പെട്ടെന്ന് ദേഷ്യം പിടിക്കും....
അപ്പോള്‍ തന്‍റെ കളിപ്പാട്ടങ്ങള്‍ എടുത്തു എറിയുന്നത്
ഓടുന്ന തീവണ്ടിയുടെ അടിയിലേക്കാവും,
അല്ലെങ്കില്‍ ചീറിപായുന്ന ബസ്സിനടിയിലേക്ക്...
നാമെല്ലാം അവന്‍റെ കയ്യിലെ കൊച്ചു കളിപ്പാട്ടങ്ങള്‍!


2012 മേയ് 28, തിങ്കളാഴ്‌ച


കമ്യുണിസ്ടുകാരും - തേങ്ങയും...... ഇന്ന് ഞായറാഴ്ച അവധി ആയതിനാല്‍.....വിട്ടില്‍ കുറച്ചു തെങ്ങയുള്ളത് ഉരിക്കാന്‍ തിരുമാനിച്ചു....ഓരോ തേങ്ങയും ഉരിക്കുമ്പോള്‍ തോന്നിയ ചില ചിന്തകള്‍ ഞാന്‍ വായനക്കാരോട് പങ്കുവെക്കുന്നു.....ഡിഗ്രിയൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുമ്പോള്‍ വിട്ടിലുണ്ടായിരുന്ന തേങ്ങ മുഴുവന്‍ ഞാന്‍ തന്നെ ആയിരുന്നു പൊളിച്ചു അടക്കതെരുവില്‍ വിറ്റിരുന്നത്‌.......അന്ന് പാര ഉപയോഗിച്ചാണ്‌ ഞാന്‍ തേങ്ങ ഉരിചിരുന്നത്....ഇന്ന് നാട്ടിലൊന്നും പാര കാണാനില്ല....പാരയുടെ സ്ഥാനം യന്ത്രം കയ്യടക്കി....പാര വേണമെങ്കില്‍ കൊട്ടാരക്കര വരെ പോവേണ്ട സ്ഥിതിയാണ് ..... പാര കൊണ്ട് ഉരിക്കുന്ന അത്ര സുഖം യന്ത്രം കൊണ്ടില്ല....അന്ന് കമ്യുണിസ്ടുകാരെ പോലെ തന്നെ നാട്ടില്‍ ധാരാളം നല്ല തെങ്ങയുണ്ടായിരുന്നു....നല്ല വിലയുമുണ്ടായിരുന്നു.......ഇന്ന് തേങ്ങയ്ക്കും ഒരു വിലയുമില്ല .....കമ്യുണിസ്ടുകാര്‍ക്കും! തെങ്ങിന്റെ കാര്യം പറയുകയാണെങ്കില്‍....നല്ല കമ്യുണിസ്ടുകളെ പോലെ തന്നെ നല്ല തെങ്ങുകളുമില്ല.....മിക്കതും മണ്ടരി പിടിച്ചു പോയി.......ഇനിയിപ്പോ ഉള്ള തെങ്ങുകളാകട്ടെ ഒന്നുകില്‍ വിടിന്റെ മുകളിലേക്ക് ചാഞ്ഞ്‌ വിടിന് തന്നെ ഭിഷണി ആയിട്ടുള്ളവയും...അല്ലെങ്കില്‍ എതിര്‍ കക്ഷിയുടെ പറമ്പിലേക്ക് ചാഞ്ഞ്‌ കിടക്കുന്നവ....അതില്‍ നിന്നും ഇടയ്ക്ക് വിഴുന്ന തേങ്ങകള്‍ മുഴുവന്‍ എതിര്‍ കക്ഷിക്കെ ഉപകാരം ചെയ്യുന്നുമുള്ളു .......ഇങ്ങനെ ആണെങ്കില്‍ നാട്ടില്‍ നല്ല തേങ്ങ അന്യം നിന്ന് പോവുന്ന സ്ഥിതി ആണ് കാണുന്നത്......

2012 മേയ് 12, ശനിയാഴ്‌ച


എല്ലാ ക്രിമിനല്‍ കേസുകളിലും പ്രതികളെ കോടതിയില്‍ ഹജരക്കുമ്പോള്‍ ന്യായാധിപന്‍ പ്രതികളോട് ചോദിക്കും.....'കുറ്റം ചെയ്തിട്ടുണ്ടോ?" പ്രതികള്‍ കുറ്റം നിഷേധിക്കും..........അവസാനം വിചാരണ കഴിഞ്ഞു പ്രതികള്‍ സിക്ഷിക്കപെടുകയും ചെയ്യും........ചിലപ്പോള്‍ അപ്പിഇല്‍ പോയി ശിക്ഷ ഇളവു ചെയ്യുകയോ......സംസയതിന്റെ ആനുകുല്യതല്‍ പ്രതികളെ വെറുതെ വിടുകയോ ചെയ്യാം........"സുകുമാര കുറുപ്പിനെ പിടിച്ചിട്ടില്ല......." എന്നുവച്ച് സുകുമാര കുറുപ്പല്ല ചാക്കോയെ കൊന്നതെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല............. ഇനി ഒരു പഴയ കഥ പറയാം ........ഒരു കൊലപാതക കേസില്‍ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല ......... എന്നാല്‍ എല്ലാ സാഹചര്യ തെളിവുകളും പ്രതിക്ക് എതിരായിരുന്നു.......വിചാരണ എല്ലാം പൂര്‍ത്തിയായി വിധി പ്രസ്താവിക്കുന്നതിനു തൊട്ടു മുമ്പ് ന്യായാധിപന്‍ പ്രതിഭാഗം വക്കിലിനോടു അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു.....അപ്പോള്‍ വക്കില്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു.........."എനിക്കൊരു സത്യം കോടതി മുമ്പാകെ ബോധിപ്പിക്കനുണ്ട് .......... എന്റെ കക്ഷി കൊന്നു എന്ന് പറഞ്ഞ ആള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടില്ല.......അയാള്‍ ഇപ്പോഴും ജിഇവനോറെ ഉണ്ട്........ഞാന്‍ അയാളെ ഈ കോടതിക്ക് പുറത്തു കൊണ്ട് വന്നിട്ടുണ്ട്......ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ മുന്നിലെ ആ വാതിലിലുറെ കൊടതിമുരിയിലേക്ക് വരും....." ഇത് കേട്ടതോടെ കോടതിയിലെ മുഴുവന്‍ ആള്‍ക്കാരും ന്യായധിപനുല്പ്പെറെ കോടതിയുടെ വാതിക്കലേക്ക് നോക്കി നിന്ന്........ എന്നാല്‍ കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞിട്ടും......ആരും തന്നെ അകത്തേക്ക് വരാതായപ്പോള്‍ എല്ലാ കണ്ണുകളും പ്രതിഭാഗം വക്കിലിനു നേരെ തിരിഞ്ഞു....... അപ്പോള്‍ അയാള്‍ പറഞ്ഞു...." നജ്ന്‍ അങ്ങനെ പറഞ്ഞപ്പോള്‍ നിങ്ങളെല്ലാവരും ഒരു നിമിഷമെങ്കിലും സമസയിച്ചു വാതികലേക്ക് നോക്കിയില്ലേ........." അത് തന്നെ ആണ് എനിക്ക് പറയാനുള്ളത്........ആ ചെറിയ സംസയതിന്റെ അനുകൂല്യമെന്കിലം എന്റെ കക്ഷിക്ക് നല്‍കി അയാളെ വെറുതെ വിടണമെന്ന്....." അപ്പോള്‍ ന്യായാധിപന്‍ പറഞ്ഞു........" പ്രതിഭാഗം വക്കില്‍ പറഞ്ഞത് ഞാന്‍ അന്ഗീകരിക്കുന്നു..........പക്ഷെ എല്ലാവരും വാതില്കലേക്ക് നോക്കിയിരിക്കുമ്പോഴും.....പ്രതിമാത്രം അങ്ങോട്ട്‌ നോക്കിയിരുന്നില്ലയിരുന്നില്ലയിരുന്നു......അതില്‍ നിന്ന് തന്നെ പ്രതി കുറ്റക്കാരനാണെന്ന് ബോധ്യമാനെന്നും.സിക്ഷര്‍ഹാനനെന്നും ഈ കോടതി വിധിക്കുന്നു................

2012 ജനുവരി 16, തിങ്കളാഴ്‌ച

പ്രിയപ്പെട്ട അശ്വതിക്ക്, ഈ ലോകം ഒരു തടവറയാണ്.......സ്നേഹിക്കാനറിയാത്ത, വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു കൂട്ടം തടവ്‌ പുള്ളികളുടെ ഒപ്പമുള്ള ഈ താമസം ഞാന്‍ വെറുത്തു തുടങ്ങിയിരിക്കുന്നു ..... രാജലക്ഷ്മി ചേച്ചിയെ പോലെ....നന്ദിത ചേച്ചിയെ പോലെ....എനിക്കും രക്ഷ്പെടനമെന്നുണ്ട്...തടവ്‌ ചാടാന്‍ സമയമായെന്ന് തോന്നുന്നു .......... ഒരു കൊടുങ്കാട്ടില്‍ ഒറ്റപെട്ടു പോയത് പോലെ തോന്നുന്നു...എങ്ങോട്ട് പോവനമെന്നറിയില്ല....വന്ന വഴികള്‍ മറന്നു പോയിരിക്കുന്നു..പറയു അശ്വതി, ഇനി ഞാന്‍ എങ്ങോട്ട് പോവും?.....ഏതു വഴിയിലുടെ? ചതിയുടെ ഒരു ലോകമാണ് ചുറ്റിലും ഉള്ളത്.. .....ഇവിടെ ആരും ആരെയും സ്നേഹിക്കുന്നില്ല. ആത്മാര്‍ത്ഥതയ്ക്കു ഇവിടെ ഒരു വിലയുമില്ല...സ്നേഹിക്കുന്നുണ്ടെന്ന് തോന്നിക്കുകയെ ഉള്ളൂ ...എല്ലാം നാട്യമാണ്.. സൌഹൃദങ്ങള്‍ - അര്‍ത്ഥമില്ലാത്ത വാക്കാണ്‌ അത് .. ഇന്ന് എന്ത് സൗഹൃദം? ഏതു സുഹൃത്ത് ? സൗഹൃദം വിപണനത്തിനുള്ള മറ മാത്രമാണ് അത്..നെറ്റ് വര്‍ക്ക് മാര്‍കറ്റ്‌നുള്ള സാദ്ധ്യത മാത്രമായി സൌഹൃദങ്ങള്‍ ചുരുങ്ങി ചെറുതായിരിക്കുന്നു....ബന്ധങ്ങള്‍ക്ക് , സ്നേഹത്തിനു, വിശ്വാസത്തിന്, ആത്മാര്‍ത്ഥതയ്ക്കു അര്‍ഥം നഷ്ടപെട്ട ഈ ലോകത്തില്‍ വ്യെക്തികള്‍ സ്വാര്‍ത്ഥരായി തുടങ്ങിയിരിക്കുന്നു..... " വിരസതയുടെ ദിനങ്ങള്‍ കടന്നു പോവുമ്പോഴും വിറയ്ക്കാത കാലോടെ ഞാന്‍ നടന്നു. എനിക്ക് സമ്മാനിക്കാന്‍ സ്വപ്നങ്ങളുമായി മേഘങ്ങള്‍ എങ്ങോ നിന്ന് പാറി വന്നു. അവയുടെ വര്‍ഷത്തില്‍ എന്റെ സ്വപ്‌നങ്ങള്‍ കുതിര്‍ന്നു എല്ലാമറിഞ്ഞിട്ടും എന്റെ കണ്ണുകള്‍ നീര്‍ ചോരിഞ്ഞതെയില്ല . ചിന്തകള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കും മുമ്പേ അവശേഷിക്കുന്ന ഈ ചലനവും നിലചെങ്കില്‍........."

2011 ഡിസംബർ 30, വെള്ളിയാഴ്‌ച

പി. എസ്‌. സി മെമ്പര്‍മാര്‍ക്ക്..........ആരോടാവും കൂടുതല്‍ കടപ്പാട് ? ഒരു പി.എസ്‌. സി മെമ്പര്‍ക്ക് കൂടുതല്‍ കടപ്പാട് ഇവിടെ ഉള്ള തൊഴില്‍ രഹിതനോടോ അതോ തന്നെ മെമ്പര്‍ ആക്കിയ രാഷ്ട്രിയ പാര്‍ട്ടിയോടോ എന്നറിയാന്‍... പി. എസ്‌. സി വെബ്സൈറ്റ് http://keralapsc.org/wbreglasn.pdf .. നോക്കിയാല്‍ മതി.....ഒരു മെമ്പര്‍ക്ക്‌ അയാള്‍ പിരിയുമ്പോള്‍ ലഭിച്ച ലാസ്റ്റ് പേ, ഡി.എ , തുടങ്ങിയ സകല അലവന്‍സും....കാര്‍ വാങ്ങാന്‍ വിട് വാങ്ങാന്‍ അഡ്വാന്‍സ് , കാറില്‍ അടിക്കാന്‍ പെട്രോള്‍ അലവന്‍സ് , കുട്ടികള്‍ക്ക് പഠിക്കാന്‍ കണസഷന്‍....യാത്രപ്പടി .....വാടകയില്ലാതെ താമസിക്കാന്‍ ഗവ. quarters അങ്ങനെ പോകുന്നു അലവന്‍സുകള്‍ പിന്നെ പിരിഞ്ഞാല്‍ പെന്‍ഷന്‍ വേറെ.........അല്ല എനിക്ക് മനസ്സിലാവാത്തത് എന്തിനാണ് ഈ 14 മെമ്പര്‍മാര്‍.....ഓരോ ജില്ലക്ക് ഒരാളായിരിക്കും ഇല്ലേ......? ഇവര്‍ ജില്ലക്ക് വേണ്ടി എന്താണാവോ ചെയ്യുന്നത്? ലാസ്റ്റ് ഗ്രേഡ് പരിക്ഷ കഴിഞ്ഞു ഒരു കൊല്ലത്തോളം ആവുന്നു ഇത് വരെ ലിസ്റ്റ് പോലും തയ്യാറാക്കാന്‍ പി.എസ്‌. സിക്ക് കഴിഞ്ഞില്ല.......2 വര്ഷം മുമ്പ് നൊടിഫീ ചെയ്ത പരീക്ഷ പോലും നടത്താന്‍ കഴിഞ്ഞില്ല.......പരീക്ഷ നടത്താന്‍ സ്വന്തം ജില്ലയില്‍ സേവനം വാങ്ങി വിട്ടില്‍ വന്നു അതിനു യാത്രപ്പടി സര്‍കാര്‍ ഖജനാവില്‍ നിന്നും വാങ്ങുന്ന ഉദ്യോഗസ്ഥരാണ് പി. എസ്‌. സി യില്‍ ഉള്ളത്..... സ്വയഭരണ സ്ഥാപനമായതിനാല്‍ ചോദ്യം ചെയ്യാന്‍ പാടില്ല........സര്‍കാര്‍ ഖജനാവ്‌ കട്ട് മുടിക്കുന്ന മറ്റൊരു വെള്ളനയാണ്‌ പി.എസ്‌.സി. ........വ്യാജ നിയമനങ്ങളെ കുറിച്ച് സ്വന്തമായി വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച പി.എസ്‌.സി ആ അന്വേഷണ റിപ്പോര്ട് ഒന്ന് പ്രസിദ്ധിഇകരിച്ചാല്‍ കൊള്ളാമായിരുന്നു..........പ്രകാശ്‌ ലാലിന്‍റെ പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്നു അറിയണമല്ലോ..........അതറിയാന്‍.....കുറുക്കു വഴി ഉപയോഗിക്കാതെ......പഠിച്ചു പരീക്ഷ എഴുതുന്ന ഉദ്യോഗര്തികള്‍ക്ക് ആകാംഷ കാണും...... ഓരോ ലിസ്റ്റും പരിശോധിച്ച്......അതില്‍ ഒരേ ആല്‍ഫ കോഡ്‌ ഉള്ള പേര്‍ ഒരേ സെന്ററില്‍ കൂടുതല്‍ പേര്‍ കടന്നു കൂടിയോ എന്ന് അറിയാന്‍....... അത്ര വല്യ ബുദ്ധിയൊന്നും വേണമെന്നില്ല........എന്തെ അന്വേഷണം പി.എസ്‌.സി യുടെ ലിസ്റ്റ് പോലെ അങ്ങനെ നിണ്ട്‌ പോകുന്നു എന്ന് മാത്രം അറിഞ്ഞാല്‍ മതി...........

2011 ഡിസംബർ 2, വെള്ളിയാഴ്‌ച

മുല്ലപെരിയാര്‍, പബ്ലിക്‌ അകൌന്റ്റ് കമ്മറ്റി , ആഗോളവല്‍കരണം, സന്തോഷ്‌ പണ്ഡിറ്റ്‌ ........എന്തൊക്കെയോ അവര്‍ എഴുതി കൊണ്ടിരിക്കുന്നു..........ഞാനിതൊന്നും ശ്രദ്ധിക്കാറില്ല ........കാരണം, ഞാന്‍ ജിവിക്കുന്ന നാട്ടിന് ഒരു പ്രത്യേകതയുണ്ട് ....ആ നാട്ടിലെ സര്കരിനു ജനങ്ങളോടോ ജനങ്ങള്‍ക്ക്‌ സര്‍കാരിനോടോ യാതൊരു ഉത്തരവാദിത്തവുമില്ല..2 ജനവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമോ ജനങ്ങളും സരകാരും തമ്മിലുള്ള പ്രശ്നമോ പരിഹാരം കണ്ടെത്തേണ്ട കോടതികളുടെ കാര്യം പറയുകയാണെങ്കില്‍ "ഉപ്പിനു അതിന്റെ ഉവര്‍പ്പ് നഷ്ടപെട്ടാല്‍ എന്ത് കൊണ്ട് അതിനു ഉവര്‍പ്പുണ്ടാക്കും ?" എന്നാ ബൈബിള്‍ വാക്യം സ്മരിക്കുകയെ നിവൃത്തിയുള്ളൂ ......പക്ഷെ, ഒരു കാര്യം സത്യമാണ്.....എല്ലാവരും അസന്തുഷ്ടരാണ്...അതുപക്ഷേ.....പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ...സര്‍കാരിന്റെ ഭരണത്തിലുള്ള.....ജനങ്ങളുടെ അസന്തുഷ്ടി അല്ല .......ആധുനിക ജിവിതത്തില്‍ മനുഷ്യന്‍ പേറേണ്ടി വരുന്ന ഒരു തരാം മാനസികമായ പിരിമുറുക്കം.........അതിനെ കുറിച്ചാണ് ഞാന്‍ സൂചിപ്പിച്ചത്....തമാശകള്‍ കേട്ട് ചിരിക്കുമ്പോള്‍ കൂടി ഇന്നത്തെ മനുഷ്യന്‍ എന്തൊക്കെയോ.....ആരെയൊക്കെയോ ഭയക്കുന്നപോലെയാണ് ചിരിക്കുന്നത്......പൂര്‍ണ്ണമായും അവന്റെ മനസ്സ് ആ ചിരിയില്‍ പങ്കു ചേരുന്നില്ല...ഇവിടുത്തെ തൊഴിലാളികളും..മുതലാളികളും.....എന്തിനു..മോഷ്ടാക്കള്‍ വരെ ഈ ഒരു അസന്തുഷ്ടിയും പേറിയാണ് ജീവിക്കുന്നത് .....എന്താണ് ഈ അസന്തുഷ്ടിയുടെ കാരണം?നാം ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.................

2011 സെപ്റ്റംബർ 20, ചൊവ്വാഴ്ച

പ്രിയപ്പെട്ട മലയാളികളെ, ഇന്നലെയും നമ്മളെല്ലാം ഒരു ഹര്‍ത്താല്‍ സമുചിതമായി ആഘോഷിച്ചു.........തലേദിവസം ബിവരെജില്‍ ക്യു നിന്ന് വാങ്ങിയ മദ്യവും...ചിക്കനും മിന്‍ വരുതതുമോക്കെയായി......അതങ്ങ് ആഘോഷിച്ചു.........പെട്രോളിന്റെ വില കുടിയതിനെക്കളും......ഇപ്പോള്‍ നാം നേരിടുന്ന ഒരു മുഖ്യ പ്രശ്നം....കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകളാണ്.........MTP യെക്കാളും ഇന്ന് TTP (Travelled truncated pregnancy ) യാണ് കേരളത്തില്‍ നടക്കുന്നത്........റോഡുന്റെന്കിലല്ലേ പെട്രോള്‍ അടിച്ചു അതിലുടെ യാത്ര ചെയ്യാന്‍ കഴിയു.......അത് കൊണ്ടു ഇന്നലെ ഒരു ദിവസം ഉള്ള അമ്ബുലന്സും പോലിസ് വാഹനവും സരകര്‍ വാഹനങ്ങളും കത്തിക്കുന്ന സമയത്ത്..ഇവിടുത്തെ സകല CITU INTUC AITUC തുടങ്ങിയ TUC കാര്‍ക്കും കുടി ഇവിടുത്തെ ഹൈ വെ തുടങ്ങിയ മെയിന്‍ റോഡുകലെല്ലാം കല്ലും മണ്ണും ഇട്ടു കുഴിയെങ്കിലും അടക്കംയിരുന്നു..........ഹര്‍ത്താല്‍ ദിവസമായത് കൊണ്ടു വാഹനങ്ങള്‍ ഉണ്ടാവുകയുമില്ല.....ഇനിയിപ്പോ അതിവേഗം ബഹു ദുരമോക്കെ ഓടുന്നതിനിടയില്‍....അങ്ങോര്‍ ഇതൊന്നും ശ്രദ്ധിച്ചു കാണില്ല............ഇനിയിപ്പോള്‍ കണ്ടാല്‍ തന്നെ അതൊക്കെ പരിഹരിച്ചു വരുമ്പോഴെക്കു... നമ്മുടെ TTP നിരക്ക് കുത്തനെ കുടുകയെ ഉള്ളു........!

2011 ഏപ്രിൽ 22, വെള്ളിയാഴ്‌ച

IT യുടെ വിഭ്രാമക ലോകത്തു സ്വത്വം നഷ്ടപ്പെടുത്തിയ പ്രിയപ്പെട്ട ചെറുപ്പക്കാരാ.......

IT യുടെ വിഭ്രാമക ലോകത്തു സ്വത്വം നഷ്ടപ്പെടുത്തിയ പ്രിയപ്പെട്ട ചെറുപ്പക്കാരാ...........

ഞാൻ ആരെന്നു സ്വയം പരിചയപ്പെടുത്താം...താങ്കൾക്കു അറിയില്ലെങ്കിൽ അഥവാ മറന്നുപോയെങ്കിൽ മാത്രം....താങ്കളുടെ അച്ഛന്റെ സഹോദരിയുടെ മകളുടെ ഭർത്താവ്....ഇപ്പോൾ താങ്കളുടെ അച്ഛൻ സ്വന്തം മകനെപ്പോലെ കാണുന്ന ഒരാൾ...
കഴിഞ്ഞ കുറെ ദിവസങ്ങളായി അഥവാ മാസങ്ങളായി ഞാൻ താങ്കളെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു..
ഒരു കാര്യമറിയിക്കാൻ....താങ്കളുടെ അച്ഛൻ ഒരു വശം തളർന്നു......മരുന്നുകളോടു പ്രതികരിക്കാതെ ആശുപത്രിയിൽ നിന്നുമിപ്പോൾ ഞങ്ങളുടെ വീട്ടിൽ ( സോറി...അങ്ങനെ പറയാൻ പറ്റില്ലല്ലോ...നിങ്ങൾക്കു കൂടി അവകാശപ്പെട്ട.....) വീട്ടിൽ കിടപ്പുണ്ടു.....
ബോർഡു മീറ്റിങ്ങും കമ്പനി മീറ്റിങ്ങുമൊക്കെ കഴിഞ്ഞു....ഒഴിവുകിട്ടുന്ന ഒരു ശുഭമുഹൂർത്തത്തിൽ ഇവിടെ വരെ വന്ന് താങ്കളുടെ അച്ചനെ ഒന്നു വന്നു കണ്ടു തിരിച്ചുപോകുക......
ഞാൻ താങ്കളെ എങിനെ കണ്ടെത്തിയെന്നാവും അദ്ഭുതം കൂറുന്നതെങ്കിൽ പറയാം..വർഷങ്ങൾക്കുമുമ്പു വന്നപ്പോൾതാങ്കൾ അമ്മാവനു നൽകിയ ആ നമ്പറിൽ വിളിച്ചപ്പോഴൊക്കെ...”The number you have called is switched off"...എന്നു ആവർത്തിച്ചപ്പോഴാണു എന്റെ മനസ്സിൽ ഒരു ലഡു പൊട്ടിയതു....താങ്കൾ IT മേഖലയിൽ ജോലി ചെയ്യുന്നതു കൊണ്ടു താങ്കളെ കണ്ടുപിറ്റിക്കാനും IT യുടെ സഹായം തന്നെ തേടാമെന്നു...!
പിന്നേ....ഞാനൊരു പാവം സർകാർ ഗുമസ്തനാണേയ്....അമ്മാവൻ തന്നെയാണു മരുമകൾക്കു ഈ സർകാർ ഗുമസ്തനെ കണ്ടെത്തിയതു...അതുകൊണ്ടു ഒരു ഗുണമുണ്ടായി....ദിവസങ്ങളോളം ആപ്പീസിൽ പോവാതെ അമ്മാവനെ നോക്കാൻ അശുപത്രിയിൽ നിക്കാനും അതു കഴിഞ്ഞു ആപ്പിസിൽ പോയി നിരത്തി ഒപ്പിട്ടു വീണ്ടും മുങ്ങാനും സർകാർ ജോലിക്കാരനെ കഴിയു....അത്യാവശ്യം “ചില്ലറ” തടയുന്നതു കൊണ്ട്..മരുന്നു വാങ്ങാനും പോരാത്തതിനു “പെ-സർട്ടിഫികറ്റ്” വെച്ചു കടം വാങ്ങി ബന്ധുക്കളെയൊക്കെ കയ്യഴിച്ച് സഹായിക്കാനും സർകാർ ജോലിക്കാരനെ കഴിയു........അല്ലേലും മാസാദ്യം കിട്ടുന്ന “നക്കാപ്പീച്ച” ശംബളം (നിങ്ങളുടെ ഭാഷയിൽ)പാൽക്കാരനും പത്രക്കാരനും പലചരക്കു കടക്കാരനും പച്ചക്കറികടക്കാരനും പകുത്തു നൽകാനെ തികയു.....പിന്നേയും പോരാതെ വരുമ്പോൾ അവിവാഹിതനായ സഹ പ്രവർത്തകന്റെ കയ്യിൽ നിന്നും കടം വാങിയും ജീവിക്കുന്ന ഞങ്ങളുടെ കുടുംബ ബജറ്റ് എപ്പോഴും “കമ്മിയായിരിക്കും”....അപ്പോൾ പിന്നെ അല്പം ചില്ലറ വാങ്ങാതെ പിടിച്ചു നിൽകാനാവുമൊ?...
ഇപ്പോൾ സർക്കാരാപ്പീസും കമ്പ്യൂട്ടറിലാണു കേട്ടൊ ഓടുന്നതു......അതുകൊണ്ടു ഒരു ഫലമുണ്ടായി.....പണ്ടു, കമ്പ്യൂട്ടർ എന്നു കേൾക്കുമ്പോൾ അലർജ്ജിയായിരുന്ന എന്നെപ്പോലുള്ള പഴയ “പരിഷത്തുകാർക്കു“ സർക്കാർ സ്വന്തം ചിലവിലല്ലേ കമ്പ്യൂട്ടർ ക്ലാസ് തരുന്നതു....
അങ്ങനെ സർക്കാർ ചിലവിൽ കമ്പ്യൂട്ടർ പഠിച്ച ഞാൻ ഓർക്കുട്ടും...ഫേസ് ബുക്കുമൊക്കെ സെർച്ചു ചെയ്തു...താങ്കളുടെ ഇ-മെയിൽ സഘടിപ്പിച്ചു....ഇപ്പോൾ ഇതു “കമ്പോസ്“ ചെയ്യുന്നു.....
താങ്കളെ ഏതോ ഒരു പ്രശസ്തമായ ‘ബോർഡിങ്ങു’ സ്കൂളിലാണു പഠിപ്പിച്ചതെന്നും.....അതു കഴിഞ്ഞ് എഞ്ചിനീയറിങ്ങിനു പഠിക്കുമ്പോഴാണു അമ്മാവനു ജോലിയിൽ നിന്നും റിസൈൻ ചെയ്യേണ്ടി വന്നതെന്നും കേട്ടിട്ടുണ്ടു...പിന്നെ സതീർത്ഥ്യനായ ഏതോ ഒരു ബേങ്കു മാനേജർ ശരിയാക്കിതന്ന ലോൺ മുഖാന്തിരം പഠനം തുടർന്നെന്നും...കാമ്പസ്സ് പ്ലേസ്മെന്റിലൂടെ ഏതൊ ഒരു വല്യ കമ്പനിയിൽ ജോലിയിൽ ചേർന്നതായും...ജോലി കിട്ടിയ ആദ്യമൊക്കെ താങ്കൾ അമ്മാവനെ വന്നു കാണാറുണ്ടായിരുന്നുവെന്നും...അറിയാൻ കഴിഞ്ഞു...ഇതിനിടയിൽ ജോലിനഷ്ടപെട്ട അമ്മാവനെ അമ്മായി കയ്യൊഴിഞ്ഞെന്നും സ്വന്തം വീട്ടിലേക്കു തിരിച്ചുപോയെന്നും...അങ്ങനെയാണു അമ്മാവൻ അത്യാവശ്യം “കയ്പ്പു” തുടങ്ങ്യതെന്നും കൂടി കേട്ടു...ആവോ എന്തോ?
പക്ഷേ, സഹോദരി അമ്മാവനെ സ്വന്തം വീട്ടിലേക്കു തിരിച്ചു വിളിച്ചതുകൊണ്ടാവും എനിക്കിന്നു ആ മനുഷ്യനെ തിരിച്ചറിയാൻ കഴിഞ്ഞതും.....ഇപ്പോഴും സ്വന്തം മകനേയും ഭാര്യയെയും സ്^നേഹപൂർവ്വം സ്മരിച്ചുകൊണ്ടു...അവരുടെ വരവും കാത്തു...ജനൽ തുറന്നിട്ടു ദൂരെയ്ക്കു നോക്കി നിൽക്കുന്ന ആ മനുഷ്യന്റെ നന്മ തിരിച്ചറിയാൻ താങ്കൾക്കു കഴിയാതെ പോയല്ലോ....
കമ്പനിയിൽ ജോലി ചെയ്യുമ്പോൾ രാത്രി ഓവർ ടൈം ചെയ്തു അധിക വരുമാനം കണ്ടേത്തിയാണു താങ്കളെ “ബോർഡിങ്ങിൽ” പഠിപ്പിച്ചിരുന്നതെന്നു മറക്കാതിരിക്കുക....ആ സ്കൂളിലെ ഇംഗ്ലിഷും ഡിസിപ്ലിനുമാണു കാമ്പസ്സു പ്ലേസുമെന്റിൽ തങ്കൾക്കു ഗുണം ചെയ്തതെന്നും മറക്കാതിരിക്കുക.....
ഓർക്കുട്ടിലും ഫേസ്ബുക്കിലും താങ്കളുടെ പ്രൊഫൈൽ കണ്ടു....സ്വന്തമായി ഒരു ബ്ലോഗുമുണ്ടു താങ്കൾക്കു അല്ലെ?
തെരുവിലെ കുട്ടികൾക്കു ഒരു നെരത്തെ ആഹാരം കണ്ടെത്താൻ സഹായിക്കുന്ന സംഘടനയെ പ്രോത്സാഹിപ്പിചും...അഴിമതിക്കെതിരെ “അണ്ണാ ഹസാരെയ്ക്കു” പിന്തുണ നൽകിയും ബ്ലോഗ് പോസ്റ്റുകളും കമ്മ്യൂണിറ്റികളും തുടങ്ങുന്ന താങ്കളെപ്പോലുള്ളവരോടു എനിക്കു വല്യ മതിപ്പൊന്നും തോന്നാറില്ല.....പൊതുസമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു ..കർഷകരേയും ആദിവാസികളെയും കുടിയൊഴിപ്പിച്ചു കെട്ടിപ്പടുത്ത “പ്രത്യേക മേഖലകളിൽ “ സ്ഥിതി ചെയ്യുന്ന ചുറ്റുമതിലിനകത്തെ ഐ. ടി പാർലറുകളിലെ ശിതികരിച്ച മുറികളിൽ ഇരുന്നു...ജോലി ചെയ്തു....ലഭിക്കുന്ന അളവിൽ കവിഞ്ഞ വരുമാനം എങ്ങനെ ചിലവാക്കണമെന്നറിയാതെ....ബിയർ പാർലറുകളിലും......ഗേൾഫ്രണ്ടിന്റെ ഹിപ്പിന്റെ ചലനതിനൊപ്പം ഡിസ്കോത്തെകളിൽ ഡൻസു ചെയ്തും...ലഹരി നുണഞ്ഞും അതിന്റെ ആലസ്യത്തിൽ പൈങ്കിളി ബ്ലോഗു സാഹിത്യവും....വലിയ വലിയ അഴിമതികൾക്കു കൂട്ട് നിൽക്കുന്ന രാഷ്ട്രിയ പാർട്ടികൾക്കും ...പാർട്ടി ഗ്രൂപ്പുകൾക്കും വേണ്ടി ഗൂഗിൽ ബസ്സിലും ബ്ലോഗിലും ഫേസ്ബുക്കഇലും കമ്മ്യൂണിട്ടികൾ തീർത്തു ആ മായാ ലോകത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണു തങ്ങളെന്നു സ്വയം ഉദ്ഘോഷിച്ചു കൊണ്ടു സ്വത്വം നഷ്റ്റപെടുത്തിയ താങ്കളെ പോലുള്ളവരും.....പണ്ട്, അഴിമതിക്കാർക്കെതിരെ കൊടിയും പിടിച്ചു നാട്ടിൽ അല്പം രാഷ്ട്രീയ പ്രവർത്തനം നടത്തി ...പിന്നീട്, പി.എസ്.സി എഴുതി സർകാർ ജോലികിട്ടിയപ്പോൾ അതിന്റെ എല്ലാ അഴിമതികൾക്കും കൂട്ടു നിന്നു “ചില്ലറ”യ്ക്കു കൈ നീട്ടി സംരക്ഷിക്കാൻ സംഘടനയുണ്ടെന്ന അഹങ്കാരത്തിൽ ഓഫിസ്സിൽ പോവാതെ “വിപ്ലവം” ചർദ്ദിക്കുന്ന ഞെങ്ങളും തമ്മിൽ എന്തു വ്യെത്യാസം?..........

2010 ജൂൺ 13, ഞായറാഴ്‌ച

വീണ്ടും ഓർമ്മകളുടെ നടപ്പാതകളിലൂടെ അലക്ഷ്യമായ നടത്തം...അവിടെ ആ പഴയ ഓടിട്ട വീടില്ല...പകരം മറ്റൊരു വലിയ മണിമാളിക ഉയർന്നിരിക്കുന്നു..മറ്റുള്ളവരുടെ തകർന്നടിഞ്ഞ സ്വപനങ്ങൾക്കു മീതെ പണത്തിന്റേയും കയ്യൂക്കിന്റേയും പിൻബലത്തിൽ ഹുങ്കിന്റെ മണിമാളികൾ പടുത്തുയർത്തുന്ന പുതിയ സമൂഹം...ആ മണിമാളികൾ തച്ചുടക്കുന്ന പുതിയ തലമുറ ഉയർന്നു വരേണ്ടിയിരിക്കുന്നു..ആ ഒരു തലമുറയുടെ ഉയിർത്തെഴുന്നേൽപ്പിനു വേണ്ടിയാണു ഞാൻ കാത്തിരിക്കുന്നതു....
അതേ, എന്റെ തകർന്നടിഞ്ഞ സ്വപ്നങ്ങളുടെ മുകളിലാണു നീയിന്നു പടുത്തുയർത്ത മണിമാളിക നിൽക്കുന്നതു.....അതു തകർന്നു വീഴാൻ അധിക സമയം വേണ്ടാ...എന്റെ ജീവിതം വെട്ടിമുറിച്ചാണു നീ ആ മണിമാളികയ്ക്കു അസ്ഥിവാരം തീർത്തിരിക്കുന്നതു...

2010 മെയ്‌ 31

സ്മൃതികളുടെ ഇടനാഴികളിലൂടെ വീണ്ടുമൊരു യാത്ര....ഓർമ്മകൾ 10 വർഷങ്ങൾക്കുമപ്പുറം കൃത്യമായിപറയുകയാണെങ്കിൽ 15 വർഷങ്ങൾക്കു മുമ്പു ഇതെ ദിവസം 1995 മെയ്‌ 31............നാളെ ജൂൺ 1 വീണ്ടുമൊരു അദ്ധ്യയന വർഷാരംഭം ഒരുപാടു പ്രതീക്ഷകളുടെ തുടക്കം......പുതുമകളൂടെ തുടക്കം...തോൽ വികളുടെ അഥവാ പരാജയങ്ങളുടെ, വിജയത്തിന്റെ പടികൾ കടന്നു വീണ്ടുമൊരു പുതുവർഷാരംഭം..
ഞാനിപ്പോഴും അദ്ഭുതപ്പെടുകയാണു...ഒരു കവിക്കു തന്നിലെ കവിത്വം ഉപേക്ഷിക്കാനാവുമോ? ഒരു കാഥികന്റെ മനസ്സിൽ കഥ മരിക്കുമൊ? എങ്ങിനെയാണു, അശ്വതി നിനക്കിങ്ങനെ മൗനത്തിന്റെ പുറം തോടിനുള്ളിലേക്കു ഉൾവലിയാൻ കഴിയുന്നതു...അന്നു കമ്പസ്സിൽ ഞാൻ പരിചയപ്പെട്ട കവികളാരും തന്നെ ഇന്നു എഴുതുന്നവരായിട്ടില്ല........ഇവർക്കൊക്കെ എന്താണു പറ്റിയതു..എന്തുകൊണ്ടാണു ഇവരൊക്കെ എഴുത്തു നിർത്തിയതു..?
എന്നെ എഴുത്തിലേക്കു നയിച്ച എഴുതാൻ പ്രോത്സാഹിപ്പിച്ച അഥവാ ഞാൻ ഏറെ ആരാധിച്ചിരുന്ന എന്റെ പ്രിയപ്പെട്ട എഴുത്തുകാരി, നീയിന്നു എവിടെയാണു ?
ഏതെങ്കിലും അടുക്കളയിൽ പാത്രം കഴുകി വീടും മുറ്റവും തൂത്തുവാരി..നീ നിന്റെ ജീവിതം തള്ളി നീക്കുന്നുവോ...അതോ എതെങ്കിലും ട്രാവൽ ഏജൻസിയിൽ ജോലി നോക്കി തിരക്കു പിടിച്ച ഒരു നാഗരിക ജീവിതം സ്വന്തമാക്കിയൊ?
നിനക്കു പ്രിയപ്പെട്ട ടാഗോറിന്റെ "ഗീതാഞ്ജലി" യിലെ ചില ശ്ലോകങ്ങൾ ഞാൻ എന്റേതായ ഭാഷയിൽ വിവർത്തനം ചെയ്തതു നീ വായിച്ചിരുന്നുവൊ? എന്താണു നിന്റെ അഭിപ്രായം? "ചവറു" എന്നായിരിക്കും നിനക്കു പറയാനുണ്ടാവുക..എനിക്കറിയാം സ്‌ നേഹം കൂടുമ്പോഴൊക്കെ നീയങ്ങിനെയാണു എന്നെ കുറ്റപ്പെടുത്തികൊണ്ടേയിരിക്കും..അല്ലെങ്കിൽ പരിഹസിക്കും..അല്ലെങ്കിൽ സുകുമാർ അഴിക്കോടിനെപ്പോലെ ചില മണ്ഡന വിമർശ്ശനം.......

2009 സെപ്റ്റംബർ 20, ഞായറാഴ്‌ച



ഞാന്‍
വിണ്ടും യാത്രകള്‍ തുടങ്ങിയിരിക്കുന്നു ..... ലക്ഷ്യമില്ലാത്ത അലച്ചില്‍ ....പരിചിതമായ നഗരങ്ങള്‍ അതിന്റെ ബഹളം... അഴിയാത്ത വാഹന കുരുക്കള്‍ വൃത്തിഹിനമായ ഫുട്ട് പാതുകള്‍ ... വിജനവും ഭിതിജനകവുമായ ഉടുവഴികള്‍ അപരിചിതരായ യാത്രക്കാര്‍ ....... അവര്‍ക്കിടയില്‍ നഗരത്തിനു ചിര പരിചിതനായ സ്ഥിരം യാത്രക്കാരന്‍ .... പ്രിയപ്പെട്ട നഗരമേ..... നിന്നെപ്പോലെ തന്നെ എനിക്കും
മടുത്തിരിക്കുന്നു പതിവ്യ്‌ കാഴ്ചകള്‍ ...............
മദ്യപാനം പോലെയായിരുന്നു എനിക്ക് നിന്നോടുണ്ടായിരുന്ന പ്രണയം ...ആദ്യമാദ്യം അതെനിക്കൊരു നേരമ്പോക്കായിരുന്നു..പിന്നിടെപ്പോഴോ അതെനിക്കൊരു ലഹരിയാവുകയായിരുന്നു. മെല്ലെ മെല്ലെ സിരകളിലുറെ കത്തിപ്പടരുന്ന ലഹരിയായി നിന്നോടുള്ള പ്രണയം വളരുകയായിരുന്നെന്നു ഞാന്‍ വളരെ വൈകിയായിരുന്നു മനസ്സിലാക്കിയത്...ജിവിതത്തില്‍ ഞാന്‍ എല്ലാം മറക്കുകയായിരുന്നു...എന്റെ കടമകള്‍ .....കര്‍തവ്യങ്ങള്‍ ...എല്ലാം വിസ്മരിച്ചു കൊണ്ടു ഞാന്‍ നിന്നെ പ്രണയിച്ചു ..അതെ പ്രണയമെന്ന ലഹരി എന്നെ അത്രയ്ക്കും ഉന്മത്തനാക്കിയിരുന്നു
ഇന്നിപ്പോള്‍ മദ്യമില്ലാതെ ഒരുനിമിഷം പോലും ജിവിക്കനവില്ലെന്ന സ്ഥിതിയിലായിരുന്നു അന്നെനിക്ക് നി ....ഒരു പക്ഷെ ഇന്നു നിന്നെക്കാളുപരി ഞാന്‍ മദ്യത്തെ നേഹിക്കുന്നു ... അന്ന് നിയായിരുന്നു എന്റെ ലോകം...ഞാന്‍ നിന്നിലേക്ക്‌ ചുരുങ്ങുകയായിരുന്നു...നിന്റെ ^നെഹിതര്‍ പരിചയക്കാര്‍ ..സുഹൃത്തുക്കള്‍ അങ്ങനെ വളരെ ചെറുതായൊരു ലോകം...എന്നാല്‍ ഇന്നു വളരെ വലിയൊരു ലോകമാണ് ഇന്നെനിക്കു മുമ്പില്‍ ... മദ്യമാനെനിക്കിന്നെല്ലാം .. അതിലുടെ ഞാന്‍
ലോകത്തെ അറിയുന്നു... പുത്യ സൌഹൃദങ്ങള്‍ പുതിയ പരിചയക്കാര്‍ എന്റെ ലോകം വളരുകയാണ്.....ഒരു ബാറിലെ കൊച്ചു മേശയില്‍ നിന്നും മദ്യപന്മാരുടെ അതിവിസലമായ ഒരു പുറം ലോകത്തിലേക്ക്.



ഡിസംബറിനു ഇന്നു പഴയ തണുപ്പില്ല...മേലെ മെല്ലെ അരിച്ചരിച്ചു വന്നു സിരകളിലുറെ ഒരു ലഹരിയായി എന്നെ പൊതിയുന്ന പഴയ ഓര്‍മ്മകള്‍ക്ക് ഇന്നു പഴയ തണുപ്പില്ല..... തണുപ്പും ലഹരിയാണ്....അതുകൊണ്ടാണല്ലോ... മനുഷ്യര്‍ "ഹോട്ടില്" ചേര്‍ക്കാന്‍ " കോള്‍ഡ്‌" സോഡാ തന്നെ അവസ്യപ്പെടുന്നത്

2009 ജനുവരി 28, ബുധനാഴ്‌ച

കുറിച്ചിക്കര ഗ്രാമം

കുറിച്ചിക്കര ഗ്രാമം




അഴിയൂർ പഞ്ചായതിൽ സ്ഥിതി ചെയ്യുന്ന കുറിച്ചിക്കര ഗ്രാമത്തിന്റേയും ആ ഗ്രാമത്തിലൂടെ ഒഴുകുന്ന മയ്യഴി പുഴയുടെയും അതിമനോഹരങ്ങളായ ദൃശ്യങ്ങളാണിവ. ഏക്കറുകളോളം പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പുകളും......പരിസ്ഥിതിയുടെ കാവലാളായ ഹരിതഭംഗിയാർന്ന കണ്ടൽക്കാടുകളും നിറഞ്ഞ കുറിച്ചിക്കര.......

ഈ പുഴയോരങ്ങളും റിയൽ എസ്‌റ്റേറ്റുകാർ കയ്യേറിക്കഴിഞ്ഞുവെന്നാണു നാട്ടുകാരിൽ നിന്നും അറിയാൻ കഴിഞ്ഞതു...ഏക്കറുകളോളം പരന്നു കിടക്കുന്ന ഈ തെങ്ങിൻ തോപ്പുകളും കണ്ടൽക്കാടുകൾ സ‌മൃദ്ധമായി വളരുന്ന ഈ പുഴയോരങ്ങളും തദ്ദേശവാസികളല്ലാത്ത ചിലർ മോഹവിലയ്ക്കു വാങ്ങിക്കൂട്ടിയതായാണു ഇവിടെ നിന്നും അറിയാൻ കഴിഞ്ഞതു......
ഇവിടെയുള്ള കള്ളുഷാപ്പ് വളരെ പേരുകേട്ടതാണു.....മായമില്ലാത്ത ഇവിടുത്തെ നല്ല ഇളംകള്ളു കുടിക്കാൻ വളരെ ദൂരെ നിന്നു വരെ ആളുകൾ എത്താറുണ്ടു......

ഈ പുഴയിലൂടെയുള്ള തോണിയാത്ര മനസ്സിനു ഏറെ കുളിർമ്മ നൽകുന്ന ഒരനുഭവമാണു........

2008 സെപ്റ്റംബർ 4, വ്യാഴാഴ്‌ച

ഓണം ഓർമകളിലൂടെ



ഓണം ഓർമകളിലൂടെ......
വിണ്ടും ഒരോണം കൂടെ വരികയാണ്‌......
ഇന്ന് വിശാഖം നാളാണ്...അത്തവും ചിത്തിരയും ചോതിയും കഴിഞ്ഞിരിക്കുന്നു........ഓര്‍മകളില്‍ മാത്രമൊതുങ്ങുന്ന ഓണം . ഇന്ന് ഈ ഓണക്കാലത്തും എന്റെ മനസ്സില്‍ ആ പഴയ ആഗ്രഹം നിറവേറാതെ തന്നെ കിടക്കുന്നു ....
ഈ ഓണനാളിൽ ഞാനാഗ്രഹിക്കുന്ന ഒരേ ഒരു കാര്യം മാത്രമേ ഉള്ളു ...ജിവിതത്തില്‍ ഒരിക്കലെങ്കിലും മാവേലിയുടെ വേഷം കെട്ടണം..ഓലക്കുടയും ചൂടി മണിയും കുലുക്കി കിരിടമെല്ലാം ധരിച്ചു ഊരു ചുറ്റി നടക്കണം അടുത്ത തിരുവോണത്തിലെങ്കിലും എന്റെ ആഗ്രഹം സാധിക്കുമോ ...? ദക്ഷിണ സ്വീകരിക്കാനല്ല വെറുതെ ..നഷ്ട പ്രതാപങ്ങളുടെ വിഷാദ സ്മൃതികളുമായാണല്ലൊ മാവേലിത്തമ്പുരാൻ നമ്മുടെ മുന്നിലെത്തുന്നത്....തന്റെ പ്രിയപ്പെട്ട പ്രജകളെ വിണ്ടും കാണാമെന്ന പ്രതീക്ഷയുമായി മാവേലി തമ്പുരാൻ വീണ്ടും വരുന്നു.....
അതുപോലെ മാവേലി വേഷവും കെട്ടി എനിക്ക് നിന്റെ നാട് കാണണം നീ ജനിച്ചു വളര്‍ന്ന നാട് ,നിന്റെ വിട് ,നിന്റെ അയല്‍ക്കാരുടെ വിടുകള്‍ നിന്റെ കൂട്ടുകാരുടേ വീടുകൾ നിന്റെ ബന്ധുക്കളുടെ വീടുകൾ കയറിയിറങ്ങുക. അങ്ങിനെ വീണ്ടുമൊരിക്കൽ കൂടി എനിക്കു നിന്റെ മുഖം കാണാമല്ലോ...നിന്റെ വീടും വീട്ടുകാരേയും..നിന്റെ കയ്യില്‍ നിന്നും ദക്ഷിണ വാങ്ങി നിന്നെ അനുഗ്രഹിക്കാൻ സാധിക്കുന്നതില്പരം ഈ ഓണത്തിനു വേറെന്തു മധുരമാണ് എനിക്ക് കിട്ടുക .........?

അല്പം പോലും നിയെന്നെ തിരിച്ചറിയാതിരിക്കാന്‍ പരമാവധി വേഷ പ്രച്ഛ്ന്നനാവാൻ ഞാന്‍ ശ്രമിക്കാം ....മാവേലിയായി നിന്റെ മുമ്പില്‍ വന്നു പെടനുള്ള ആഗ്രഹം മാത്രമെ ഈ ഓണക്കാലത്ത് അവശേഷിക്കുന്നുള്ളൂ..
മഹാബലിത്തമ്പ്രാൻ ഒരുകണക്കിനു ഭാഗ്യവാനാണു .....വിണ്ടും വര്‍ഷാവര്‍ഷം അദ്ദേഹത്തിനു തന്റെ പ്രജകളെ കാണാമല്ലോ........മഹാബലിയായി ജനിച്ചിരുന്നെങ്കിൽ !
മഹാബലിയെ ചവുട്ടി താഴ്ത്താന്‍ ഒരു വാമനന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു....
എന്നാല്‍ നമ്മില്‍ പലരെയും ചവുട്ടി താഴ്ത്താന്‍ ഒത്തിരി വാമനന്മാര്‍ അവസരം കാത്തിരിക്കുന്നു...ഒരു വരം പോലും തരാതെ അവര്‍ നമ്മെ എന്നേയ്ക്കുമായി ചവുട്ടി താഴ്ത്തുന്നു .....!