2013, ഡിസംബർ 22, ഞായറാഴ്‌ച

ഒരു അരാഷ്ട്രീയ വാദിയുടെ ജല്പനങ്ങൾ
തങ്ങളുടെ മക്കൾക്ക്‌ മികച്ച വിദ്യാഭ്യാസവും ജീവിത നിലവാരവും ലഭിക്കാതതിനലുള്ള അസൂയ മൂലമാണ് മികച്ച വിദ്യാഭ്യാസം ലഭിച്ച തന്റെ മകനെ കലെറിയുന്നതെന്ന് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി......
മുമ്പ് മറ്റൊരു ആഭ്യന്തര മന്ത്രിയുടെ മകൻ നാട്ടിൽ ധാരാളം ക്രിമിനൽ കേസിൽ പ്രതിചെർക്കപെട്ടെങ്കിലും അവസാനം പാസ്പോർട്ട്‌ സംഘടിപ്പിച് വിദേശത്തേക്ക് കടന്നു അവിടെ ഒരു കമ്പനിയുടെ സി.ഇ.ഓ ആയി ഗരുഡ മംഗല്യ സഹായിയിൽ ഗ്രഹനില അടക്കം നല്കി പരസ്യം ചെയ്തു നാട്ടിലെ ഒരു പണചാക്കിന്റെ  കെട്ടിയപ്പൊഴും പാർടി സിക്രടരിയുടെ ഡിഗ്രിക്ക് ഒരു പേപർ  തൊറ്റ മകൻ സ്കോളർഷിപ്പോടെ  പഠിച്ചപ്പോഴും മറ്റു മന്ത്രി പുത്രന്മാരും വന്കിദ് കൊർപരെറ്റ് കമ്പനികളിൽ ജോലി നേടി വിദേശത്തേക്ക് പോയപ്പോഴും  ഇതേ വാദഗതികൾ ഉയര്ന്നു വന്നതായിരുന്നു .....ഞെങ്ങൾ രാഷ്ട്രീയക്കാരുടെ മക്കൾക്ക്‌ ഉയർന്ന ജോലിയും ജീവിത നിലവാരവും പാടില്ലെന്നാണോ നിങ്ങൾ അരാഷ്ട്രീയ വാദികൾ വാദിക്കുന്നത് ?
          ശരിയാണ് രാഷ്ട്രീയക്കാര നിങ്ങളുടെ ചോദ്യം ഞെങ്ങൾ അംഗീകരിക്കുന്നു .....എന്നാൽ ഞെങ്ങളുടെ ഒരു ചെറിയ സംശയം നിങ്ങൾ തീർത്തു  തരണം ....ട്രേഡ് യുനിയനുകളിലൂടെ വലിയ സമ്പത്തിക ചുറ്റുപാടുകളില്ലാത്ത കുടുംബങ്ങളിൽ നിന്നും നേതൃ നിരയിലേക്ക് ഉയര്ന്നു വന്ന താങ്കളെ പോലുള്ളവർക്ക് രാഷ്ട്രീയമല്ലാതെ  വേറെ വല്ല തൊഴിലോ വരുമാന മാർഗമോ ഇല്ലാതെ മക്കൾക്ക്‌ ഇങ്ങനെ മെച്ചപെട്ട വിദ്യാഭ്യാസവും ജീവിത നിലവരമുണ്ടാക്കുന്ന ആ ചെപ്പടി വിദ്യ ഞെങ്ങളെ പോലുള്ളവർക്ക് കൂടി ഒന്ന് പറഞ്ഞു തരുമോ?
         മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഞെങ്ങളെ പോലുള്ള ഒരു ശരാശരി കുടുംബത്തിൽ പെടുന്ന അരാഷ്ട്രീയ വാദികൾക്ക് ഞെങ്ങളുടെ മക്കൾക്ക്‌ ഇത്തരത്തിൽ മെച്ചപെട്ട വിദ്യാഭ്യാസവും ജീവിതനിലവരവുമുണ്ടാക്കാൻ കഴിയുന്നില്ലല്ലോ എന്നതാണ് ഞെങ്ങളുടെ ദു:ഖം ..... അത് പക്ഷെ നിങ്ങളുടെ മക്കളോടുള്ള അസൂയ അല്ല.......സരകാർ പള്ളികൂടത്തിൽ പഠിച്ചിട്ടും റാങ്കു വാങ്ങിയിട്ടും തങ്ങളുടെ മക്കളെ ഒരു ഡോക്ടറോ എന്ജിനീയരോ ആക്കണമെങ്കിൽ ഉള്ള പറമ്പോ പുരയിടമോ വില്കേണ്ട ഗതികെടാണല്ലോ ....അല്ലെങ്കില് പ്രൊഫഷനൽ ലോണെടുത്ത് പഠിപ്പിച്ചാലും മെച്ചപെട്ട പ്ളൈസ്മെന്റ്  കൊർപരെട്ട് കമ്പനികളിൽ ലഭിക്കാത്തതിനാൽ ലോണ്‍  തിരിച്ചടക്കനാവാതെ കെട്ടിടങ്ങളിൽ നിന്നും ചാടി മരിക്കാൻ വിധിക്കപെട്ട ഞെങ്ങളുടെ മക്കൾക്ക്‌ വേണ്ടി നിങ്ങൾ ഒഴുക്കുന്ന മുതലകണ്ണീരിനു എന്നിട്ടും ഞെങ്ങൾ നന്ദിപൂർവ്വം വോട്ടായി നിങ്ങള്ക്ക് തന്നെ തിരിച്ചു തരുന്നില്ലേ .....എന്നിട്ടും , നിങ്ങള്ക്ക് എന്താണ് ഞെങ്ങളോടിത്ര പുച്ഛം , പരിഹാസം?

2013, നവംബർ 6, ബുധനാഴ്‌ച

അറിയുന്നു പ്രിയേ
നിൻ പറയാ   മൊഴിയിൽ നിറഞ്ഞൊരാ പരിഭവം.
അർഥമില്ലാത്തൊരാ കാത്തിരിപ്പിനൊടുവിലായ്
നീ മാഞ്ഞു പോയ് തൂമഞ്ഞു തുള്ളി പോൽ
എന്നുള്ളു കാണാതെയെൻ നൊമ്പരം കേൾക്കാതെ....
നിഴലായ് നീളുന്നിതിന്നും നിന്നോർമകൾ മായാതെ ....
അറിയുന്നു പ്രിയേ
നിൻ ഹൃത്തിൽ നിറയും വിഷാദം.
നീറുന്നിതെൻ മനം നിന്നോർമയിലിന്നും കനലായ്
എരിയുന്നു നീയന്നു കുറിച്ചിട്ടോരാ കൊച്ചു വരികൾ ....

2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

നാം
1)
പൂർവ്വം

നാം,
മീറ്റർഗെജിന്റെ അകലത്തിൽ
പ്രണയത്തിന്റെ സമദൂരം പാലിച്ച്
അന്തമില്ലാതെ നീളുന്ന രണ്ടു റയിൽ പാളങ്ങൾ....
നമുക്ക് മീതെ
നമ്മുടെ സ്വപനങ്ങൾ, പ്രതീക്ഷകൾ തകർതെറിഞ്ഞു കൊണ്ട്
ഉരുക്കിൽ തീർത്ത കരിവണ്ടികൾ ദൂരേക്ക്‌ കുതിച്ചു കൊണ്ടിരുന്നു......
2)


മദ്ധ്യം


നാം,
ഗ്രാമങ്ങളിലേക്ക്
വികസനത്തിന്റെ നിറവെളിച്ചമേകുന്ന
സമാന്തരതയുടെ വൈദ്യുത ചാലകങ്ങൾ .......
വിശ്വാസത്തിന്റെ കോണ്ക്രീറ്റ് പോസ്ടിൽ ബന്ധിക്കപ്പെട്ട
സ്നേഹത്തിൻറെയും പകയുടേയും,
സന്തോഷതിന്റെയും ദു:ഖത്തിന്റെയും,
അഥവാ,
സമൃദ്ധിയുടെയും വറുതിയുടേയും പോസിറ്റീവ് നെഗറ്റീവ് പൊട്ടൻഷ്യലുകൾ.....
3)


ഉത്തരം


നാം,
രണ്ടു പാളികളുള്ള ഒരു അടഞ്ഞ വാതിൽ ......
ഇരുട്ടിനു പുറം തിരിഞ്ഞു കൊണ്ട് വെളിച്ചത്തെ എതിരെറ്റവർ,
ചുടുകാറ്റിനെപൊലും തോളോട് തോൾ ചേർന്ന് എതിരെറ്റവർ....
പക്ഷെ, ഇന്ന്
ആ കതകിന്നൊരു പാളി ആരോ തുറന്നിട്ടിരിക്കുന്നു,
നാമന്യോന്യമേറെയകന്നു പോയ്‌ ....

2013, ജൂലൈ 14, ഞായറാഴ്‌ച


ഇടിച്ചു കുത്തി പെയ്യുന്ന ഇടവപാതിയിലും
തെരുവുകൾ തോറും സൌരോർജ വിളക്കുകൾ
രാപ്പകലില്ലാതെ തെളിഞ്ഞു കൊണ്ടിരുന്നു....

വിറങ്ങലിച്ചു നില്കുന്ന പാവം ജനത്തിന്റെ
പനിചൂടിൽ നിന്നും കരണ്ടുണ്ടാക്കാനവുമോ എന്ന
ഗവേഷണത്തിലായിരുന്നു ആരോഗ്യവകുപ്പ്....

പോഷകാഹാര കുറവേ ഇന്ത്യ വിട്ടു അട്ടപ്പാടിയിലേക്ക്
മടങ്ങൂ എന്ന് ടി.വി.യിലൂടെ മൊഴിയുന്ന അമീർ ഖാൻ !