2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

നാം
1)
പൂർവ്വം

നാം,
മീറ്റർഗെജിന്റെ അകലത്തിൽ
പ്രണയത്തിന്റെ സമദൂരം പാലിച്ച്
അന്തമില്ലാതെ നീളുന്ന രണ്ടു റയിൽ പാളങ്ങൾ....
നമുക്ക് മീതെ
നമ്മുടെ സ്വപനങ്ങൾ, പ്രതീക്ഷകൾ തകർതെറിഞ്ഞു കൊണ്ട്
ഉരുക്കിൽ തീർത്ത കരിവണ്ടികൾ ദൂരേക്ക്‌ കുതിച്ചു കൊണ്ടിരുന്നു......
2)


മദ്ധ്യം


നാം,
ഗ്രാമങ്ങളിലേക്ക്
വികസനത്തിന്റെ നിറവെളിച്ചമേകുന്ന
സമാന്തരതയുടെ വൈദ്യുത ചാലകങ്ങൾ .......
വിശ്വാസത്തിന്റെ കോണ്ക്രീറ്റ് പോസ്ടിൽ ബന്ധിക്കപ്പെട്ട
സ്നേഹത്തിൻറെയും പകയുടേയും,
സന്തോഷതിന്റെയും ദു:ഖത്തിന്റെയും,
അഥവാ,
സമൃദ്ധിയുടെയും വറുതിയുടേയും പോസിറ്റീവ് നെഗറ്റീവ് പൊട്ടൻഷ്യലുകൾ.....
3)


ഉത്തരം


നാം,
രണ്ടു പാളികളുള്ള ഒരു അടഞ്ഞ വാതിൽ ......
ഇരുട്ടിനു പുറം തിരിഞ്ഞു കൊണ്ട് വെളിച്ചത്തെ എതിരെറ്റവർ,
ചുടുകാറ്റിനെപൊലും തോളോട് തോൾ ചേർന്ന് എതിരെറ്റവർ....
പക്ഷെ, ഇന്ന്
ആ കതകിന്നൊരു പാളി ആരോ തുറന്നിട്ടിരിക്കുന്നു,
നാമന്യോന്യമേറെയകന്നു പോയ്‌ ....