സ്വാതന്ത്ര്യം
ഗര്‍ഭപാത്രം അവനൊരു തടവറയായിരുന്നു...
ഗര്‍ഭപാത്രം അവനൊരു തടവറയായിരുന്നു...
അസ്വതന്ത്രതകളുടെ ഇടയിലേക്ക് ജനിച്ചു വീണ
അവന്‍ ശിക്ഷണങ്ങളുടേയും
നിയന്ത്രണങ്ങളുടേയും നടുവില്‍ കിടന്നു വീര്‍പ്പു മുട്ടി....
സ്വന്തമിഷ്ടപ്രകാരമല്ലല്ലൊ ഓരോരുത്തരും വളരുന്നത്....
ഓരോ മനുഷ്യനുംസ്വയം തീര്‍ക്കുന്ന
തടവറകള്‍ക്കുള്ളിലാണ്
തന്‍റ്റെ ജീവിതം ഹോമിച്ചു തീര്‍ക്കുന്നത്.
ചിലര്‍ക്ക് അത് വിശ്വാസങ്ങളുടെ തടവറയാണെങ്കില്‍
മറ്റു ചിലര്‍ക്ക് വൈകാരിക ബന്ധങ്ങളുടേത്....
ചുരുക്കം ചിലര്‍ക്ക് പണത്തിന്‍റ്റേയോ പ്രശസ്തിയുടേതോ.....
മറ്റു ചിലര്‍ക്ക് വൈകാരിക ബന്ധങ്ങളുടേത്....
ചുരുക്കം ചിലര്‍ക്ക് പണത്തിന്‍റ്റേയോ പ്രശസ്തിയുടേതോ.....
അങ്ങനെ തനിക്കു ചുറ്റും
അവന്‍ തന്നെ തടവറകള്‍ തീര്‍ക്കുന്നു!
തടവറ ഭേദിച്ചു പുറത്തുകടക്കാനാവാതെ,
വിധിയുടെ വിധേയത്വമെന്നാശ്വസിച്ച്
അവന്‍ തന്‍റ്റെ കാലം കഴിക്കുന്നു.
ഒടുവില്‍ ഒരുനാള്‍,
ആഗ്രഹിക്കാതെ തന്നെ അവനെ തേടിയെത്തുന്നൂ.....
ജീവിതത്തിലെ ആത്യന്തികമായ സ്വാതന്ത്ര്യം!