2008, ജൂൺ 12, വ്യാഴാഴ്‌ച

പ്രിയപ്പെട്ട അശ്വതിക്ക്,


പ്രിയപ്പെട്ട അശ്വതിക്ക്,
അസ്വസ്ഥമായ മനസ്സുമായി ഞാൻ വീണ്ടും കുറിക്കുന്നു. ഇതു മഴക്കാലമാണ്…….പുറത്ത് മഴ ചാറുന്നുണ്ടെന്നു തോന്നുന്നു……ചറപറാന്നു പറഞ്ഞു പെട്ടെന്നു പെയ്യുന്ന മഴ എന്നിൽ ഭീതി പരത്തുന്നു. പൊടുന്നനെ പെയ്യുന്ന മഴ , മെല്ലെ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണുകൊണ്ടിരിക്കെ , പുറത്തു അതിഭയങ്കരമായ ശബ്ദം കേട്ടു ഞെട്ടിയുണരുന്നതുപോലെയാണു…..അഥവാ ഗാഢമായ ഉരക്കത്തിൽ ഭീകരമായ സ്വപ്നം കണ്ട് ഞെട്ടിയുണരുന്നതുപോലെയാണ്…മഴ ഒരോർമ്മയാണ്.. മെല്ലെ മെല്ലെ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകളെ പെട്ടെന്നുണർത്തുകയാണ് , മഴ ചെയ്യുന്നതു…അതുകൊണ്ടുതന്നെ മഴയെ ഞാൻ വെറുക്കുന്നു…
പുറത്തു മാത്രമല്ല അകത്തും മഴ പെയ്യുകയാണ്….ഭീതിദമായ ഒരു കുറെ ഓർമ്മകളുടെ ചാറ്റൽ മഴ……നഷ്ട ബാല്യത്തിന്റെ സ്മരണകളുണർത്തുന്ന മഴ……..
ജനലഴികൾക്കിടയിലൂടെ മഴയുടെ സംഗീതം കേട്ടുകൊണ്ടു മണിക്കൂറുകളോളം ഞാൻ നിന്നിട്ടുണ്ട്, ചെറുപ്പത്തിൽ ! അന്ന്, മെല്ലെ മെല്ലെ അരിച്ചെത്തുന്ന ശീതക്കാറ്റിനൊപ്പം , ആ നാലു ചുവരുകൾക്കുള്ളിലെ ഏകാന്തതയേയും സ്നേഹിച്ചു തുടങ്ങി……അങ്ങനെ ബാല്യത്തിൽ എന്റെ കളിക്കൂട്ടുകാരിയായത് ഏകാന്തതയായിരുന്നു……അവൾക്കൊപ്പം ഇറയത്തിരുന്നു ഒരുപാട് പ്രതീക്ഷകളോടെ നനുത്ത സ്വപ്നങ്ങളുടെ കടലാസ്സ് തോണികൾ മഴവെള്ളത്തിൽ ഒഴുകാൻ വിടുമായിരുന്നു….ശക്തരായ മഴത്തുല്ലികൾ, അൽപസമയം കുണ്ടുതന്നെ ആ സ്വപ്ന നൌകകൾ ചളിവെള്ളത്തിൽ കുതിർത്തു കളയുമായിരുന്നു….
സത്യത്തിൽ മഴക്കാലമായിരുന്നു എന്നെ ഏകാന്തതയോട് അടുപ്പിച്ചത്…കാരണം , മഴയത്ത് പുറത്തിറങ്ങാൻ കഴിയില്ലല്ലോ…അതുകൊണ്ട് മഴക്കാലങ്ങളിൽ മുറിയിൽ അടച്ചിരുന്നു ജനൽ തുറന്നിട്ടു മഴയുടെ സംഗീതം കേട്ടുകൊണ്ടു വെറുതേയിരിക്കും…ഇടയ്ക്കു ഇടിവെട്ടുമ്പോൾ ആ ജനലും കൊട്ടിയടയ്ക്കും…….അതുപോലെ ഭീതിദമായ ഓർമ്മകളുടെ നേർക്കു കോട്ടിയടയ്ക്കുവാൻ ഒരു ജനലുണ്ടായിരുന്നെങ്കിൽ !.......

4 അഭിപ്രായങ്ങൾ:

ഗോപക്‌ യു ആര്‍ പറഞ്ഞു...

you seem to be a 'buji'..any way i liked your works...

ശ്രീ പറഞ്ഞു...

ചിത്രവും എഴുത്തും നന്നായി മാഷേ.
:)

Jayasree Lakshmy Kumar പറഞ്ഞു...

അതുപോലെ ഭീതിദമായ ഓർമ്മകളുടെ നേർക്കു കോട്ടിയടയ്ക്കുവാൻ ഒരു ജനലുണ്ടായിരുന്നെങ്കിൽ !.......


ഉണ്ടായിരുന്നെങ്കില്‍....:(

അജ്ഞാതന്‍ പറഞ്ഞു...

“നിഗൂഢഭൂമി “എഴുതിയതുപോലെ ഞാൻ ഒരു ബുജി അല്ല...........ബുദ്ധി ഉണ്ടായിട്ടും ജീവിക്കാൻ ബുദ്ധിമുട്ടുന്ന.....ഒരു സാധാരണ സർക്കാർ ഗുമസ്തൻ.......
എന്റെ സ്ഥിരം വായനക്കാരനായ പ്രതിഭാധനനായ ‘ശ്രീ‘ (എന്നെങ്കിലും നേരിൽ കാണാമെന്ന പ്രതീക്ഷയുണ്ട്.....ബാംഗ്ലൂർ അത്ര അകലയല്ലല്ലോ......അല്ലെങ്കിൽ ചാലക്കുടി ചന്തയ്ക്കു പോകുമ്പോഴെങ്കിലും....അല്ലേ?)
ൿഷ്ണ ഭക്തയായ........ലക്ഷ്മിചേച്ചി....
നന്ദി......