2008, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

ഓണം ഓർമകളിലൂടെ



ഓണം ഓർമകളിലൂടെ......
വിണ്ടും ഒരോണം കൂടെ വരികയാണ്‌......
ഇന്ന് വിശാഖം നാളാണ്...അത്തവും ചിത്തിരയും ചോതിയും കഴിഞ്ഞിരിക്കുന്നു........ഓര്‍മകളില്‍ മാത്രമൊതുങ്ങുന്ന ഓണം . ഇന്ന് ഈ ഓണക്കാലത്തും എന്റെ മനസ്സില്‍ ആ പഴയ ആഗ്രഹം നിറവേറാതെ തന്നെ കിടക്കുന്നു ....
ഈ ഓണനാളിൽ ഞാനാഗ്രഹിക്കുന്ന ഒരേ ഒരു കാര്യം മാത്രമേ ഉള്ളു ...ജിവിതത്തില്‍ ഒരിക്കലെങ്കിലും മാവേലിയുടെ വേഷം കെട്ടണം..ഓലക്കുടയും ചൂടി മണിയും കുലുക്കി കിരിടമെല്ലാം ധരിച്ചു ഊരു ചുറ്റി നടക്കണം അടുത്ത തിരുവോണത്തിലെങ്കിലും എന്റെ ആഗ്രഹം സാധിക്കുമോ ...? ദക്ഷിണ സ്വീകരിക്കാനല്ല വെറുതെ ..നഷ്ട പ്രതാപങ്ങളുടെ വിഷാദ സ്മൃതികളുമായാണല്ലൊ മാവേലിത്തമ്പുരാൻ നമ്മുടെ മുന്നിലെത്തുന്നത്....തന്റെ പ്രിയപ്പെട്ട പ്രജകളെ വിണ്ടും കാണാമെന്ന പ്രതീക്ഷയുമായി മാവേലി തമ്പുരാൻ വീണ്ടും വരുന്നു.....
അതുപോലെ മാവേലി വേഷവും കെട്ടി എനിക്ക് നിന്റെ നാട് കാണണം നീ ജനിച്ചു വളര്‍ന്ന നാട് ,നിന്റെ വിട് ,നിന്റെ അയല്‍ക്കാരുടെ വിടുകള്‍ നിന്റെ കൂട്ടുകാരുടേ വീടുകൾ നിന്റെ ബന്ധുക്കളുടെ വീടുകൾ കയറിയിറങ്ങുക. അങ്ങിനെ വീണ്ടുമൊരിക്കൽ കൂടി എനിക്കു നിന്റെ മുഖം കാണാമല്ലോ...നിന്റെ വീടും വീട്ടുകാരേയും..നിന്റെ കയ്യില്‍ നിന്നും ദക്ഷിണ വാങ്ങി നിന്നെ അനുഗ്രഹിക്കാൻ സാധിക്കുന്നതില്പരം ഈ ഓണത്തിനു വേറെന്തു മധുരമാണ് എനിക്ക് കിട്ടുക .........?

അല്പം പോലും നിയെന്നെ തിരിച്ചറിയാതിരിക്കാന്‍ പരമാവധി വേഷ പ്രച്ഛ്ന്നനാവാൻ ഞാന്‍ ശ്രമിക്കാം ....മാവേലിയായി നിന്റെ മുമ്പില്‍ വന്നു പെടനുള്ള ആഗ്രഹം മാത്രമെ ഈ ഓണക്കാലത്ത് അവശേഷിക്കുന്നുള്ളൂ..
മഹാബലിത്തമ്പ്രാൻ ഒരുകണക്കിനു ഭാഗ്യവാനാണു .....വിണ്ടും വര്‍ഷാവര്‍ഷം അദ്ദേഹത്തിനു തന്റെ പ്രജകളെ കാണാമല്ലോ........മഹാബലിയായി ജനിച്ചിരുന്നെങ്കിൽ !
മഹാബലിയെ ചവുട്ടി താഴ്ത്താന്‍ ഒരു വാമനന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു....
എന്നാല്‍ നമ്മില്‍ പലരെയും ചവുട്ടി താഴ്ത്താന്‍ ഒത്തിരി വാമനന്മാര്‍ അവസരം കാത്തിരിക്കുന്നു...ഒരു വരം പോലും തരാതെ അവര്‍ നമ്മെ എന്നേയ്ക്കുമായി ചവുട്ടി താഴ്ത്തുന്നു .....!


8 അഭിപ്രായങ്ങൾ:

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

vayanakkar dayavayi kshamikkuka dharalam akshrathetundu.........ente computerile malayalam font thalkalikamayi worku cheyyunnilla.......sorry for spelling mistakes.....

Lathika subhash പറഞ്ഞു...

മനസ്സു വച്ചാല്‍ ഈ തിരുവോണത്തിനു തന്നെ ആ ആഗ്രഹം സാധിക്കും . ആശംസകള്‍.

ശ്രീ പറഞ്ഞു...

ആഗ്രഹം സാധിയ്ക്കട്ടേ... ഓണാശംസകള്‍!!!

അക്ഷരത്തെറ്റുകള്‍ കുറേയുണ്ടല്ലോ

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

athu mathrame ullooo.......

smitha adharsh പറഞ്ഞു...

ഹ്മം..ഉള്ളിലിരിപ്പ് മനസ്സിലായി....മാവേലി തമ്പുരാന്‍റെ വേഷം കെട്ടി,നാടു കാണാനെന്നും പറഞ്ഞു പെണ്‍പിള്ളേരെ കാണാനല്ലേ?ഉള്ളിലിരിപ്പ് കൊള്ളാലോ?
ചുമ്മാ പറഞ്ഞതാ...ആഗ്രഹം നടക്കട്ടെ..ഓണാശംസകള്‍..

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

smitha chechiye kanan njan maveli veshavum ketti dohayilekku plane kayarendi varumo?

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

ഇപ്പോഴാണ് മലയാളം ലിപി ശരിയായതു.......
എല്ലാ അക്ഷരത്തെറ്റും തിരുത്തിയിട്ടുണ്ടു.........വായിക്കാൻ ബുദ്ധിമുട്ടിക്കാണുമെന്നു അറിയാം....എന്നിട്ടും അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ നല്ല വായനക്കാർക്കും നന്ദി.....

വരവൂരാൻ പറഞ്ഞു...

എല്ലാം വായിച്ചു, മനോഹരമായിരിക്കുന്നു, ആശംസകൾ