2015, മേയ് 5, ചൊവ്വാഴ്ച

(1)
കാവ്യം ദുർഗ്രഹം, കഥ പൈങ്കിളീയം
കർത്താവ് കേരഭൂവിലുളവായ ദിവ്യർ
എഴുതുന്നിതൊ ലഹരി തൻ പിൻബലത്തിൽ
പാരിൽ അവാർഡ് ലബ്ധിക്കിനിയെന്തു വേണം
(2)
മന്ത്രിമാർക്കൊരു തന്ത്രമുണ്ട്,
തന്ത്രിമാർക്കൊരു മന്ത്രമുണ്ട്,
യന്ത്രമതിനൊരു രന്ധ്രമുണ്ട്,
ഭരണയന്ത്രമതിനൊരു വലിയ വലിയൊരു രന്ധ്രമുണ്ട്!
(3)
ഈയം പൂശാനുണ്ടോ, ഈയം....
രാഷ്ട്രത്തിൽ, വർഗ്ഗത്തിൽ, ജാതിയിലേതിലും
ഈയം പൂശുവരിവരൂരിൽ
വളർത്തുവതു വിദ്വേഷവും.
(4)
പഴി പറയാൻ
അഴിമതിയുണ്ട്,
കൈ നിറയെ വാങ്ങാൻ
കൈക്കൂലിയുണ്ട്,
കേടു വരുത്തുവാൻ
ക്രമക്കേടുകളുണ്ട്,
ചീത്ത പറയാൻ
ചീഫ് വിപ്പുമുണ്ട്,
മാനമില്ലാ മന്ത്രിക്കപമാനമുണ്ട്,
നടുവൊടിക്കാൻ
കൊടിക്കാലുമിണ്ടെന്നാകിലും
കോലിടാനിതിന്നിടങ്കോലിടാൻ
നല്ല കോല്ക്കാരില്ല, ഹാ! കഷ്ടം.

അഭിപ്രായങ്ങളൊന്നുമില്ല: