2008, മാർച്ച് 10, തിങ്കളാഴ്‌ച

അവിശ്വാസം




അവിശ്വാസം
(1)
ആരോ മുമ്പ് പറഞ്ഞതാണ്;
" ജീവിതം ഉത്തരമില്ലാത്ത ചോദ്യവും,
മരണം ചോദ്യമില്ലാത്ത ഉത്തരവും"
ഇത് ഉത്തരങ്ങള്‍
ചോദ്യങ്ങളെ അവിശ്വസിച്ചു തുടങ്ങിയ കാലം!
നീതി തേടി "ചോദ്യങ്ങള്‍" കോടതി കയറുന്നു....
നീതിപീഠമോ അവയ്ക്കു അവിശ്വാസ്യത കല്പിക്കുന്നു.
(2)
നോക്കു സുഹൃത്തേ ,
എന്‍‌റ്റെ വാച്ചിലെ മണിക്കൂര്‍ സൂചി
മിനിറ്റു സൂചിയെ അവിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.....
മിനിറ്റു സൂചി സെക്കന്‍‌റ്റ് സൂചിയേയും.
ഓരോ സൂചിയും തന്നിഷ്ടം കറങ്ങി തുടങ്ങിയിരിക്കുന്നു!
-- അവിശ്വാസ്യതയ്ക്കു പുതിയ മാനങ്ങള്‍.
( ഇതു വായിച്ച ഒരു സുഹൃത്തു പറഞ്ഞത് ആ വാച്ച് ഉടനെ റിപ്പയര്‍ ചെയ്യണമന്നാണ് !)
(3)
നമുക്ക് നാം പിറന്ന നാട് അന്യമായിരിക്കുന്നു.
അതോ നാം നമുക്കു തന്നെ അന്യരായതോ?
(4)
സ്വന്തം അച്ചുതണ്‍ടിനെ
അവിശ്വസിച്ചു തുടങ്ങുമ്പോള്‍
ഭൂമിയില്‍ പ്രളയമുണ്ടാവുന്നു,
പ്രളയത്തിനൊടുവില്‍ സര്‍‌വ്വനാശവും.
(5)
നിന്‍‌റ്റെ കണ്ണീല്‍ ഞാന്‍ ചെയ്തതെല്ലാം തെറ്റും,
നീ ചെയ്തതെല്ലാം ശരിയും.
എന്‍‌റ്റെ കണ്ണീല്‍ നീ ചെയ്തതെല്ലാം തെറ്റും,
ഞാന്‍ ചെയ്തതെല്ലാം ശരിയും.
മറ്റു‌ള്ളവരുടെ കണ്ണില്‍ നാം ചെയ്തതെല്ലാം
തെറ്റോ അതോ ശരിയോ?

7 അഭിപ്രായങ്ങൾ:

Sharu (Ansha Muneer) പറഞ്ഞു...

നിന്‍‌റ്റെ കണ്ണീല്‍ ഞാന്‍ ചെയ്തതെല്ലാം തെറ്റും,
നീ ചെയ്തതെല്ലാം ശരിയും.
എന്‍‌റ്റെ കണ്ണീല്‍ നീ ചെയ്തതെല്ലാം തെറ്റും,
ഞാന്‍ ചെയ്തതെല്ലാം ശരിയും.
മറ്റു‌ള്ളവരുടെ കണ്ണില്‍ നാം ചെയ്തതെല്ലാം
തെറ്റോ അതോ ശരിയോ?
തെറ്റും ശരിയും ആപേക്ഷികമല്ലേ..?
നല്ല ചിന്തകള്‍... പക്ഷെ ചിന്ത അല്പം കാടുകയറിയോ ??? :)

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

കാട്...നാട് എന്ന വേര്‍തിരിവു തന്നെ ആപേക്ഷികമല്ലേ....
sharu.....?

anjana പറഞ്ഞു...

my friend... its simply superb..you put it correctly..

ശ്രീ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്. നല്ല ചിന്തകള്‍...
:)

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

DEAR
ANJANA , SHARU , SREE
THANX...............

രമ്യ പറഞ്ഞു...

" ജീവിതം ഉത്തരമില്ലാത്ത ചോദ്യവും,
മരണം ചോദ്യമില്ലാത്ത ഉത്തരവും

Unknown പറഞ്ഞു...

nice blog....

jeevnde soundarym thudikkunna ashharangl.....


vijish kamar