2008, മാർച്ച് 14, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യം


സ്വാതന്ത്ര്യം
ഗര്‍ഭപാത്രം അവനൊരു തടവറയായിരുന്നു...

അസ്വതന്ത്രതകളുടെ ഇടയിലേക്ക് ജനിച്ചു വീണ

അവന്‍
ശിക്ഷണങ്ങളുടേയും

നിയന്ത്രണങ്ങളുടേയും
നടുവില്‍ കിടന്നു വീര്‍പ്പു മുട്ടി....

സ്വന്തമിഷ്ടപ്രകാരമല്ലല്ലൊ ഓരോരുത്തരും വളരുന്നത്....

ഓരോ മനുഷ്യനും
സ്വയം തീര്‍ക്കുന്ന

തടവറകള്‍ക്കുള്ളിലാണ്


തന്‍‌റ്റെ ജീവിതം ഹോമിച്ചു തീര്‍ക്കുന്നത്.


ചിലര്‍ക്ക് അത് വിശ്വാസങ്ങളുടെ തടവറയാണെങ്കില്‍


മറ്റു ചിലര്‍ക്ക് വൈകാരിക ബന്ധങ്ങളുടേത്....


ചുരുക്കം ചിലര്‍ക്ക് പണത്തിന്‍‌റ്റേയോ പ്രശസ്തിയുടേതോ.....


അങ്ങനെ തനിക്കു ചുറ്റും

അവന്‍ തന്നെ തടവറകള്‍ തീര്‍ക്കുന്നു!

തടവറ ഭേദിച്ചു
പുറത്തുകടക്കാനാവാതെ,

വിധിയുടെ വിധേയത്വമെന്നാശ്വസിച്ച്


അവന്‍ തന്‍‌റ്റെ കാലം കഴിക്കുന്നു.


ഒടുവി
ല്‍ ഒരുനാള്‍,


ആഗ്രഹിക്കാതെ തന്നെ അവനെ തേടിയെത്തുന്നൂ.....


ജീവിതത്തിലെ ആത്യന്തികമായ സ്വാതന്ത്ര്യം!

2 അഭിപ്രായങ്ങൾ:

ഗീത പറഞ്ഞു...

സ്വന്തം ഇഷ്ടപ്രകാരമല്ലല്ലോ ജനിക്കുന്നതു പോലും....

വളര്‍ച്ചയില്‍ കുറച്ചുകൂടി സ്വാതന്ത്ര്യം ഉണ്ടെന്നു പറയാം......

തടവറകള്‍ തീര്‍ക്കുന്നത് ഏറെക്കുറെ പൂര്‍ണമായും സ്വന്തം ഇഷ്ടപ്രകാരം തന്നെ.......
ജീവിതം = അസ്വാതന്ത്ര്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര.

Balu പറഞ്ഞു...

സ്വാതന്ത്ര്യം.

ഇതിന് വേണ്ട്യണോ പഴമക്കാര് ഇത്രയും കഷ്ടപെട്ടത്? ഇതു നേടാന് വേണ്ട്യണോ സമരം നയിച്ചത്. എന്തിന് വേണ്ടി ആയിരുന്നു 'സ്വാതന്ത്ര്യം' എന്ന് പറഞ്ഞു മോഹിപ്പിച്ചത്? ഇതാണോ സ്വാതന്ത്ര്യം. രാജ ഭരണത്തില് നിന്ന് ജനാധിപത്യത്തിലേക്കുള്ള മാറ്റം. ആര് സ്വാതന്ത്ര്യം നേടി? എന്ത് സ്വാതന്ത്ര്യം നേടി?-- വായിക്കു...