2008, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

കാത്തിരിപ്പ്

കാത്തിരിപ്പ്

ജീവിതത്തില്‍
ഒരഞ്ചു നിമിഷമെങ്കിലും
കാത്തിരിക്കാത്തവരായിട്ടാരുണ്ടാവും?
തന്‍‌റ്റെ കാമുകിയ്ക്കു വേണ്ടി,
സുഹൃത്തിനു വേണ്ടി,

ഭാര്യയ്ക്കു വേണ്ടി,
ശത്രുവിനു വേണ്ടി,

നാട്ടിലേക്കുള്ള ബസ്സിനു വേണ്ടി,
കത്തിനുള്ള
മറുപടിക്കു വേണ്ടി............
മനുഷ്യരുടെ കാത്തിരിപ്പിന്‍‌റ്റെ പട്ടിക നീളുന്നു.

ഈ ജീവിതം തന്നെ ഒരുതരത്തില്‍ കാത്തിരിപ്പല്ലേ?
കാത്തിരിപ്പിന് പല വകഭേദങ്ങളുണ്‌ട്-
ചില സുഹൃത്തുക്കളുണ്ട്,
“ ഒരാളെ കണ്ടിട്ടു-

വരാമെന്നു “ പറഞ്ഞു പോകും...
നാം കാത്തിരിക്കാനുള്ള തയ്യാറെടുപ്പിലാവും.
പക്ഷേ, പോയതു പോലെ
നമ്മുടെ സുഹൃത്ത്
തിരിച്ചു വരും,”
അയാളെ കണ്ടില്ലെന്നും പറഞ്ഞ്...”

ചില നിര്‍ഭാഗ്യവാന്‍‌മാരുടെ
(അതോ ഭാഗ്യവന്‍‌മാരോ)
ജീവിതത്തില്‍
മരണവും അതു പോലെയാണ്........
കാത്തിരിക്കാനിട നല്‍കാതെ ,
വളരെപ്പെട്ടെന്ന്
മരണം അവരെ മാടി വിളിക്കുന്നു.
എന്നാല്‍ ചിലരുടെ കാര്യം നേരെ തിരിച്ചാണ്,
കാത്തിരുന്നു,കാത്തിരുന്നു നാം മുഷിയുന്നു....
ഒടുക്കം, സുഹൃത്തിനെ കാണാതെ വരുമ്പോള്‍

നാം അങ്ങോട്ട് അന്വേഷിച്ചു ചെല്ലുന്നു.
അതുപോലെ ചിലര്‍ മൃത്യുവിനെ തേടി

അങ്ങോട്ടു ചെല്ലുന്നു.....
അതാണ് ഞാന്‍ പറഞ്ഞത്,
ജീവിതം തന്നെ
ഒരുതരം കാത്തിരിപ്പാണെന്ന്...

9 അഭിപ്രായങ്ങൾ:

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ആ കാത്തിരിപ്പിന് ഒരര്‍ത്ഥവും കൂടി ഉണ്ടായിരുന്നെങ്കില്‍ ജീവിതം സഫലം

ശ്രീലാല്‍ പറഞ്ഞു...

കാത്തിരിക്കാം.. :)

കാപ്പിലാന്‍ പറഞ്ഞു...

I will wait for you

siva // ശിവ പറഞ്ഞു...

what an imagination......

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

പ്രിയ
പ്രിയഉണ്ണികൃഷ്നന്‍,ശ്രീലാല്‍,കാപ്പിലാന്‍,ശിവകുമാര്‍ .....നന്ദി....

മയൂര പറഞ്ഞു...

:)

ധ്വനി | Dhwani പറഞ്ഞു...

വരില്ലെന്നറിഞ്ഞിട്ടും വെറുതെ കാത്തിരിയ്ക്കുന്നവര്‍. ചിലപ്പോഴൊക്കെ കാത്തിരിപ്പ് ഒരു സുഖമല്ലേ?

ഏ.ആര്‍. നജീം പറഞ്ഞു...

കാത്തിരിപ്പിനും ഒരു സുഖമുണ്ടല്ലോ...

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

ആ കാത്തിരിപ്പിനു ഒരു രസം തന്നെയാണ്.....
ചില ദു:ഖങ്ങള്‍ സുഖമുള്ള അനുഭവമാവുന്നതുപോലെ....ഇല്ലേ?