
ചരമദിനം
ഇന്നലെ,
എന്റ്റെ ചരമദിനമായിരുന്നു- നാലാം ചരമവാര്‍ഷികം !
ഇന്നലെ ഇതേ ദിവസമായിരുന്നു-
എന്റ്റെ 39-താമത്തെ വയസ്സില്‍ ഞാന്‍
സ്വയം മരണത്തിലേക്കു നടന്നു മറഞ്ഞത്......
(ഞാന്‍ അവിവാഹിതനായിരുന്നു,കേട്ടോ...)
ഇന്നലെ,
രാവിലെത്തന്നെ ഞാന്‍
സെമിത്തേരിയില്‍ ചെന്നു നോക്കിയിരുന്നു;
അവിടെ എന്റ്റെ കല്ലറയ്ക്കു മുകളില്‍
ആരൊ കുറച്ചു പൂക്കള്‍ കൊണ്ടു വെച്ചിരുന്നു....
ആരായിരിക്കാം ആ പൂക്കള്‍ അവിടെ വെച്ചിട്ടുപോയത്?
അശ്വതി ആയിരിക്കുമോ?
(ഒരു സ്വകാര്യം, അവള് എന്റ്റെ പഴയ കാമുകിയായിരുന്നു,
അവളെ കല്യാണം കഴിക്കാന്‍ പറ്റാത്തതിനാലാണല്ലൊ
ഞാന്‍ അവിവാഹിതനായി തുടര്‍ന്നത്...)
അശ്വതിയാവാന് വഴിയില്ല......
അവള്‍ക്കെവിടെയാണ് അതിനു നേരം,
കുട്ടിയെ സ്കൂളില്‍ ചേര്‍ക്കേണ്ട തിരക്കിനിടയില്‍
ഇന്നലെ അവള്ക്കെവിടെയാണു അതിനു സമയം.
ഇനി ചിലപ്പോള്‍ സുധീഷായിരിക്കുമോ?
എന്റ്റെ പഴയ സതീര്ത്ഥ്യന്,
Never.....അവനിപ്പോള്‍
U. S ല്‍ Post-Doc ചെയ്യുകയാണല്ലോ!
പിന്നെ ആരായിരിക്കാം?
പഴയ സഹപ്രവര്ത്തകന് കോശിച്ചായന്...
ഹേയ് Never,
അയാളിപ്പോള്‍ പ്രമോഷനായി തലസ്ഥാനത്തെങ്ങാണ്ടാണല്ലോ...
പഴയ നേതാവ് സ:കണാരേട്ടന്...ഇപ്പോഴത്തെ -----വകുപ്പു മന്ത്രി.
(അന്ന് ഞാനും ഒരു സജീവ ട്രേഡ് യൂണിയന് പ്രവര്‍ത്തകനായിരുന്നു,ട്ടോ.
അന്ന് , കേന്ദ്രാവഗണനയ്ക്കെതിരെ
ഞാനും കണാരേട്ടന്റ്റെ കൂടെ നിരാഹാരം കിടന്നതാണല്ലൊ......)
ശരിയാണല്ലോ, വ്യെവസായം തുടങ്ങാനെന്ന പേരില്‍
നാട്ടിലെ ഭൂമി വിറ്റിട്ടാണെങ്കിലും
ജനങ്ങളെ പട്ടിണിക്കിടാതെ
കേന്ദ്രാവഗണനയെ ചെറുക്കുന്നതിനിടയില്‍
അദ്ദേഹത്തിനെവിടെയാണ് ഇതിനൊക്കെ നേരം.
ഇനിയിപ്പോള്‍,
എന്റ്റെ കവിതയൊക്കെ വായിച്ച്
ആരാധന മൂത്ത നിങ്ങളിലാരെങ്കിലുമാണോ
ആ പൂക്കള്‍ അവിടെ വെച്ചിട്ടു പോയത്?
4 അഭിപ്രായങ്ങൾ:
അതേ. ഒരു പനിനീര്‍പ്പൂവ്.
ഇനിയിപ്പോള്‍,
എന്റ്റെ കവിതയൊക്കെ വായിച്ച്
ആരാധന മൂത്ത നിങ്ങളിലാരെങ്കിലുമാണോ
ആ പൂക്കള്‍ അവിടെ വെച്ചിട്ടു പോയത്?...അതെ ആരാധന മൂത്ത് ചെയ്തതാണു...കവിത (കവിതയാണോ) നന്നായി...
ഹ ഹ. കൊള്ളാം.
:)
പ്രിയപ്പെട്ട ശ്രീലാല്‍,ശിവകുമാര്‍,ശ്രീ........
അപരിചിതനായ ഈയുള്ളവന്റ്റെ കല്ലറയ്ക്കു മുകളില്‍
പൂക്കളര്പ്പിച്ചതിനു....നന്ദി.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ