2016, ജനുവരി 13, ബുധനാഴ്‌ച

ഇന്ന് റിപ്പോർട്ടർ ചാനലിൽ മനിഷ് തിവാരിയുടെ പ്രസ്താവനയെ കുറിച്ചും 2014 ൽ ഇന്ത്യൻ എക്സ്പ്രെസ്സിൽ വന്നതുമായ വാർത്തകളൂടെ അടിസ്ഥാനത്തിൽ ഒരു ചർച്ച കാണുകയുണ്ടായി.....
2012 ൽ കേന്ദ്ര സർക്കാരിനെതിരെ ഒരു സൈനിക നീക്കം നടന്നതായും റിട്ട: ജനറലും ബഹു കേന്ദ്ര മന്ത്രിയുമായ ശ്രീ. വി.കെ സിങ്ങ് അത് നിഷേധിച്ചതായും......
ഇതേ വാർത്ത ഞാനും എന്റെ ഒരു സുഹൃത്തും രണ്ടു മൂന്നു വർഷം മുമ്പ് ചർച്ച ചെയ്തിരുന്നു...അന്നേ, ഇതൊക്കെ ഡൽ ഹിയിൽ അഭ്യൂഹങ്ങളായി പ്രചരിച്ചിരുന്നതുമായിരുന്നു...
ഇപ്പോൾ, ഇങ്ങനെ ഒരു വിഷയം വീണ്ടും ചർച്ചക്കിടുന്നതിന്റെ പിന്നിൽ മറ്റു താല്പര്യങ്ങൾ തന്നെ ആവാനാണു സാധ്യത.....
രണ്ടാം യു.പി.എ സർക്കാരിനെതിരെ തുടർച്ചയായ അഴിമതി ആരോപണങ്ങളും കോഴപ്പണം മുഴുവൻ വിദേശ ബേങ്കുകളിൽ സൂക്ഷിച്ചതായുമുള്ള ആരോപണങ്ങളും ആം ആദ്മിയുടെ ഉദയത്തിനു കാരണ ഭൂതമായ രണ്ടാം സ്വാതന്ത്ര്യ സമരം എന്നു തന്നെ വിശേഷിക്കപ്പെട്ട അണ്ണാ ഹസ്സാരയുടെയും ജൻ ലോക്പാൽ ബില്ലിനു വേണ്ടിയുള്ള മുറവിളിയും നടക്കുന്ന അവസരത്തിലായിരുന്നു അത്....
അന്ന്, ജനങ്ങളിൽ തന്നെ നല്ലൊരു വിഭാഗം പേരും ഇവിടെ പട്ടാള ഭരണം വേണം എന്ന തരത്തിൽ ചർച്ചകളും ഉണ്ടായിരുന്നു....
അന്നു, എന്റെ സുഹൃത്തു പറഞ്ഞു കേട്ട കഥകൾ ഞാൻ ഇവിടെ പങ്കു വെക്കുന്നു....സത്യമാണെന്നൊന്നും എനിക്കറിയില്ല....
സൈന്യത്തിലെ ഇന്റലിജൻസ് വിഭാഗത്തിനു ഏതെല്ലാം നേതാക്കളുടെ കൈവശം കള്ളപ്പണം ഉണ്ടെന്ന് അറിയാമായിരുന്നു....
അഴിമതിക്കാരായ മുഴുവൻ രാഷ്ട്രീയ നേതാക്കളേയും ഒരൊറ്റ രാത്രികൊണ്ട് കരുതൽ തടങ്കലിലാക്കി കൊണ്ട് സൈന്യം ഭരണം പിടിച്ചെടുക്കുകയും ആറു മാസത്തേക്കെങ്കിലും രാഷ്ട്രം സൈനിക ഭരണത്തിൽ തുടർന്നു അഴിമതിക്കാരെ മുഴുവൻ തുറുങ്കിലടച്ച്.....ജനകീയ ജനാധിപത്യത്തിനു വഴിയൊരുക്കി ഭരണം വീണ്ടും ജനങ്ങളെ തന്നെ കൈയ്യേല്പ്പിക്കുക...അതായിരുന്നു പോലും അന്നു പറഞ്ഞു കേട്ട കഥ....
ഇതിൽ എത്രമാത്രം സത്യമുണ്ടെന്നൊന്നും എനിക്കറിയില്ല...
എങ്കിലും കള്ളപ്പണമുള്ളവരുടെ ലിസ്റ്റൊക്കെ സർക്കാരിന്റെയും ഇന്റലിജൻസിന്റേയും കൈയിൽ ഉണ്ടെന്നാണു വെയ്പ്പ്.....
എപ്പോഴാണു അകത്താവുക എന്നു ആകുലപ്പെടുന്ന ചിലരെയെങ്കിലും ഉറക്കം കെടുത്താനും അത് അസഹിഷ്ണുതയായി പുറത്തു വരുന്നതും കാണുമ്പോൾ കേന്ദ്ര സർക്കാരും മോഡിയും ശരിയായ പാതയിൽ തന്നെയാണെന്നാണു എനിക്കു തോന്നുന്നതു.......

അഭിപ്രായങ്ങളൊന്നുമില്ല: