2016, ജനുവരി 14, വ്യാഴാഴ്‌ച

ഞാളെ വടേര.....
വടകരയിൽ നിന്നും താമസം മാറിയിട്ട് 3 വർഷം കഴിയുന്നു.......എന്തൊരു മാറ്റമാണു ...സോറി, നാറ്റമെന്നു തെറ്റായി വായിച്ചാലും കുഴപ്പമില്ല.....
വികസനത്തിന്റെ മറ്റൊരു വശമാണല്ലോ ഈ മാറ്റവും അതുണ്ടാക്കുന്ന നാറ്റവും....
ഇന്നു റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങി കീർത്തി മുദ്ര ടാക്കീസിന്റെ സൈഡിലൂടെ പുതിയ സ്റ്റാന്റിലേക്ക് നടന്ന ഞാൻ ഞെട്ടി.....
കല്യാൺ സില്ക്സ് .....വടകരയുള്ള മുഴുവൻ കാറുകളും പാർക്കു ചെയ്യാൻ പറ്റിയ സൌകര്യം പുറകു വശത്ത്......
തൊട്ടടുത്തുള്ള ഇക്കാക്ക പറഞ്ഞത്...
“ഈ ശീലക്കട തുടങ്ങണേന്റെ മുമ്പു ഈ ബടേരക്കാറൊന്നും കുപ്പായൈ ഇടാറില്ലാന്നു തോന്നുന്നേ...അമ്മായിരി തിരക്കല്ലേന്നു..ആളൌളുകൾ മുയുമേൻ ആടക്കാ..ഈ പഹേമ്മാരൊന്നും മുമ്പ് തുണിയുടുക്കാണ്ടാണാളി നടന്നീനേ.....”
അതു കഴിഞ്ഞ് ഇടവഴി വഴി പുതിയ ബസ് സ്റ്റാന്റിലേക്ക് നടക്കുമ്പോൾ അതാ മുമ്പിൽ ഒരു പത്തു പന്തണ്ട് നിലയുള്ള ഫ്ലാറ്റ്.....ഏസ്സാർ പ്രോപ്പർട്ടീസിന്റെ രണ്ടാമത്തെ പ്രൊജെക്റ്റ്....സ്വിമ്മിങ്ങ് പൂൾ വരെ ഉണ്ടെന്നാണു കേട്ടത്.....
വടകരയുടെ വികസനവും ആകാശത്തേക്കു തന്നെ.......
നാരായണ നഗരത്ത് വലിയ കെട്ടിടം....
പിന്നെ, ഞാൻ നടന്നത് പുതിയ സ്റ്റാന്റിൽ നിന്നും പഴയ സ്റ്റാന്റിലേക്കുള്ള ഫുട് പാത്തിലൂടെയായിരുന്നു...
ആ ഫുട് പാത്ത് അവസാനിക്കുന്നിടത്ത് പണ്ടൊരു ഓടിട്ട വീടുണ്ടായിരുന്നു.....അവിടെ പ്രായമുള്ള ഒരു സ്ത്രീ എല്ലാ വൈകുന്നേരവും കുളിച്ച് തൂളസിക്കതിരൊക്കെ ചൂടി റോഡരികിൽ വന്ന് ഞെങ്ങൾ കുട്ടികളോട് ചോദിക്കും.....
“ സേത്വേട്ടൻ വന്നില്ലേ...സേത്വേട്ടനെ കണ്ടിരുന്നോ....”
ആ പുതിയ ബസ് സ്റ്റാന്റ് നില്ക്കുന്ന സ്ഥലമൊക്കെ പണ്ട് വലിയ വയലായിരുന്നു...ആ വലിയ വയലിനക്കരെ ആയിരുന്നു അവരുടെ മുറച്ചെറുക്കനായിരുന്ന സേതു എന്നയാളുടെ വീട്.....എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ശ്രീദേവി എന്നു പേരുള്ള അവരുടെ വിവാഹം നടന്നില്ല...സേതു എന്നയാൾ വേറേ വിവാഹവും കഴിച്ചു....
പ്രായമേറെയായിട്ടും അവർ തന്റെ സേതുവേട്ടനെ മറന്നില്ല...ഈയടുത്ത കാലം വരേയും അവർ തനിച്ച് ആ വീട്ടിൽ കഴിഞ്ഞിരുന്നു.....
ആ സ്ത്രീ മരിച്ചിട്ടു കുറേ വർഷങ്ങൾ കഴിഞ്ഞു...ഇപ്പോൾ ആ പൊളിഞ്ഞു കിടക്കുന്ന വീടിന്റെ സ്ഥാനത്ത് ഒരു ഗോഡൌൺ ആണുള്ളതു.......
പിന്നീട്, ഞാൻ മുനിസിപ്പൽ പാർക്കിന്റെ മുന്നിലൂടെ നടന്ന് ഒതയോത്ത് ക്ഷേത്രത്തിന്റെ കുളത്തിന്റെ അരികിലൂടെ ലിങ്ക് റോഡിലേക്കു കയറി....
ആ പാർക്ക് ഇപ്പോഴും അതു പോലെതന്നെ പുല്ലു കയറി നശിക്കുന്നു.....
പത്ത് വർഷമായിട്ടും അത് നവീകരിക്കാൻ കഴിഞ്ഞില്ല......
ലിങ്ക് റോഡിന്റെ പ്രത്യേകത ഞാൻ മുമ്പ് പറഞ്ഞതാണു....
“ള” എന്ന അക്ഷരം പോലെ വളഞ്ഞതും റോഡിനേക്കാൾ വീതിയുള്ള ഫുട് പാത്തോടു കൂടിയതും  മോർണിങ്ങ് വാക്കിനു ഉപകരിക്കുന്നതും  ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങളായ “8”, “എച്ച്” എന്നിവ പരിശീലിക്കനും ഉതകുന്ന ഇതിന്റെ വശങ്ങളാണു വടകരയിലെ “മാലിന്യ സംസ്കരണ” പ്ലാന്റ്...ഹാ എന്താ സുഗന്ധം.....!
പിന്നെ, പണ്ട് അടക്കാതെരുവിൽ കയ്പിന്റെ കച്ചോടം നടത്തിയ ആൾ ഗൾഫിലോട്ടു പോയി വലിയ മുതലാളിയായതോടെ, 3 വലിയ മാൾ വടകരയ്ക്കു നല്കി വടകരയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചിരിക്കുന്നു....
(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല: