2016, ജനുവരി 13, ബുധനാഴ്‌ച

നിങ്ങളാരാണെന്നു ചോദിച്ച്വരോടൊക്കെ ഞാൻ പറഞ്ഞു...
ഞാൻ കൂലി വേലക്കരാനാണു, ഞാൻ കർഷകത്തൊഴിലാളിയാണു, ഞാൻ തുന്നല്ക്കാരനാണു, ഞാൻ അധ്യാപകനാണു, ഞാൻ ഗുമസ്ഥനാണു, ഞാൻ പോസ്റ്റ് ഗ്രാജ്വേറ്റ് ആണു, ഞാൻ ഐ.എ.എസ്സിനു എഴുതി തോറ്റവനാണു...
ചിരിച്ചവരുടെ മുഖത്ത് ഞാൻ സഹതാപം കണ്ടു. ഒരു ഇരുമ്പ് മറയുണ്ടായിരുന്നു അവിടെ. അതിനപ്പുറത്താണു അവരുടെ സട കുടഞ്ഞുണരാത്ത വർഗ്ഗബോധം...
എനിക്കവരെ കുറ്റപെടുത്താൻ കഴിയില്ല. കാരണം, ഇന്നത്തെ ബൂർഷ്വാസി ജീവിതത്തെ മനോഹരമാക്കി അവനു കാണിച്ചു കൊടുക്കുന്നു. അവർ ജീവിതത്തെ സ്നേഹിക്കുന്നു. മരണം ന്യൂനപക്ഷമാണിവിടെ.
ഞാൻ പഠിച്ച, ആവർത്തിച്ചു മന:പാഠമാക്കിയ ആ വാകുകൾ എനിക്കവരോടു പറയാം: സഖാക്കളേ, എല്ലാ മനുഷ്യർക്കും ഒരു പോലെ മരണം സംഭവിക്കുന്നുണ്ടെങ്കിലും ജനങ്ങൾക്കുവേണ്ടി മരിക്കുന്നത് തായ് പർവ്വതത്തേക്കാൾ ഘനപ്പെട്ടതും ഫാസിസ്റ്റുകൾക്കു വേണ്ടി പ്രവർത്തിക്കുകയും ചൂഷകരക്കും മർദ്ദകർക്കും വേണ്ടി മരിക്കുകയും ചെയ്യുന്നത് ഒരു പക്ഷി തൂവലിനേക്കാൾ നിസ്സാരവും ആകുന്നു...
ഇതവർ കേട്ടെന്നു വരില്ല. എങ്കിലും എനിക്ക് പറയാനുള്ളതു ഞാൻ പറഞ്ഞു കൊണ്ടിരിക്കും..............

അഭിപ്രായങ്ങളൊന്നുമില്ല: