2016, ജനുവരി 13, ബുധനാഴ്‌ച

വിധി
പ്രതി ചോദിച്ചു.
“വാദി ആരാണു?”
പ്രോസിക്യൂട്ടർ വാദിയെ ചൂണ്ടിക്കാണിച്ചു
പ്രതി ചിരിച്ചു.
“ഇതു വാദിയുടെ അനിയനാണു”
കോടതി അത് ശ്രദ്ധിക്കുകയും കുറിച്ചെടുക്കുകയും ചെയ്തു.
“വാദിയെ ഞാൻ കൊന്നു..വാദി മരിച്ചു പോയി കൊലകുറ്റത്തിൽ വാദി മൃതനാണു”
“വാദിയില്ലാതെ എങ്ങനെ പ്രതിയുണ്ടാകുന്നു? കേസുണ്ടാകുന്നു” കോടതിയുണ്ടാകുന്നു...“
ആരുണ്ടായാലും ഇല്ലാതായാലും നിങ്ങൾ കുറ്റവാളിതന്നെയല്ലേ?” കോടതി ചോദിച്ചു.
പരാതിക്കാരനുണ്ടാകുമ്പോഴാണു കുറ്റമുണ്ടാകുന്നത് കുറ്റവാളിയെ തേടുന്നത് ഇവിടെ പരാതിക്കാരൻ അനിയനാണു..അയാളെ ഞാൻ കൊന്നിട്ടില്ല...കൊല്ലാൻ ശ്രമിക്കപോലും ഉണ്ടായിട്ടില്ല...
കോടതി വിഷമിച്ചു..വിധി പിറ്റേന്നത്തേക്കു മാറ്റി വെച്ചു...
പിറ്റേന്നത്തെ വിധി: വാദി ഹാജരില്ലാത്തതിനാൽ കേസ് തള്ളിയിരിക്കുന്നു. പ്രതിക്കു പോകാം
കഥ ഇവിടെ തീർന്നു.
ചരിത്രം: പ്രസ്തുത വിധിക്കു ശേഷമാണത്രേ കൊലകുറ്റത്തിനു വാദി സർകാർ ആയത്.
ഇത് എം.പി നാരായണപിള്ളയുടെ ഒരു കഥയാണു.....
എന്റെ സംശയം അതല്ല.....
ഒരു പ്രതി പോലീസ് കസ്റ്റഡിയിൽ മരിക്കുമ്പോൾ വാദിയും പ്രതിയും സർകാർ തന്നെയാവില്ലേ?
പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു നല്കുന്നത് കോടതിയല്ലേ.. അപ്പോൾ കോടതിയും കുറ്റക്കാരൻ തന്നെയല്ലേ? ഇവിടെയെങ്ങനെയാണു  മരിച്ച വ്യെക്തിക്ക് നീതി ലഭിക്കുന്നതു?

അഭിപ്രായങ്ങളൊന്നുമില്ല: