2016, ജനുവരി 13, ബുധനാഴ്‌ച

പ്രിയപ്പെട്ട അശ്വതിക്ക്,
എവിടെ തുടങ്ങണമെന്നറിയില്ല....നാലു വയസ്സിൽ മുറിഞ്ഞു പോയ ഒരു ബാല്യത്തിന്റെ ഓർമ്മകളിൽ നിന്നു തന്നെ തുടങ്ങാം...അല്ലേ?
ഒരു തനി നാട്ടിൻ പൂറം..കുഗ്രാമം എന്നുതന്നെ പറയാം...വ്യൈദുതിയുടെ വികസനത്തിന്റെ നിറവെളിച്ചം കടന്നു ചെല്ലാത്ത നന്മകൾ മാത്രം നിറയുന്ന നാട്..
(ഈപ്പോൾ ഒട്ടേറെ വികസനം കടന്നു വന്നിട്ടുണ്ട്)
ആ നാടിനെ കുറിച്ചുള്ള ഓർമ്മകളിൽ കോരിച്ചൊരിയുന്ന ഒരു മഴക്കാലം തെളിഞ്ഞു വരുന്നു...
ഒരു ഏട്ടന്റെ കൈയ്യും പിടിച്ച് മഴക്കാലത്ത് നിറഞ്ഞു കവിയുന്ന തോടിനു കുറുകേ തെങ്ങിൻ തടി കയറു കൊണ്ട് ബന്ധിച്ച ഒരു പാലം കടന്ന് ഇബ്രായിക്കയുടെ കടയിലേക്കു നടക്കുന്നതും “മുളക്” നു പകരം “മുകളു” എന്നു പറഞ്ഞതും അതു കേട്ട് ആ കടയിലുള്ളവരൊക്കെ കളിയാക്കിയതും.....ട്രൌസറിന്റെ കുടുക്കു പൊട്ടിയതിനാൽ വലിച്ചു കയറ്റിയ ട്രൌസർ പെട്ടെന്നഴിഞ്ഞ് വീണതും കത്തി എടുത്തുയർത്തി ഇബ്രായിക്ക .....അരിഞ്ഞു കളയും എന്നു കളിയാക്കിയതും...ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു..രണ്ട് ഏട്ടന്മാർ, ഒരു അനിയത്തി ഒരു ചേച്ചി...
ഒരു മൂടികെട്ടിയ വൈകുന്നേരം, ജീപ്പിൽ അച്ഛന്റേയും അമ്മയുടേയും ഒപ്പമിരുന്ന് അവർക്കു നേരേ കൈ വീശി യാത്ര പറഞ്ഞിറങ്ങി... അപരിചിതമായ മറ്റൊരു നാട്ടിലേക്ക്, തികച്ചും അന്യമായ നാട്, കൂട്ടുകാരെ കിട്ടിയില്ല....സുഹൃത്തുകളെ കിട്ടിയില്ല......
പിന്നീടെപ്പോഴോ, പത്തിരുപത് വർഷങ്ങൾക്ക് ശേഷം പത്രങ്ങളിൽ വായിച്ച്രിഞ്ഞു ആ മൂത്ത ഏട്ടന്റേയും അനിയത്തിയുടേയും വിവാഹം കഴിഞ്ഞെന്ന്..
അച്ഛൻ മരിച്ചപ്പോഴും മറ്റെല്ലാവരും വന്നിരുന്നു...ആ ഏട്ടന്മാരോ അവരുടെ ബന്ധുക്കളും വന്നിരുന്നില്ല....
ബന്ധങ്ങൾ അറ്റുപോയാൽ വിളക്കി ചേർക്കാൻ വളരെ പ്രയാസമാണു..
ഏച്ചു കെട്ടിയാൽ മുഴച്ചു നില്ക്കുമെന്നാണല്ലോ..
ബന്ധങ്ങൾ- രക്തബന്ധമായാലും സ്നേഹ ബന്ധമായാലും അറ്റു പോവാതെ നോക്കുന്നതായിരിക്കും നല്ലത്...
പിന്നേയും വർഷങ്ങൾക്കു ശേഷം ഒരു വിവാഹ ചടങ്ങിൽ വെച്ച് ഞാൻ ആ ചേട്ടന്മാരേയും അനിയത്തിയേയും വീണ്ടും കണ്ടുമുട്ടി..തികച്ചും അപരിചിതരെ പോലെ വീണ്ടും പരിചയപ്പെടേണ്ടി വന്നു..ജനിച്ച് വളർന്ന അതേ വീട്ടിൽ വച്ചു തന്നെ വേണ്ടും കണ്ടുമുട്ടിയെന്നത് ഒരു നിമിത്തമായിരിക്കാം അല്ലേ?
കാരണം, ഞെങ്ങൾ പോന്നത്തിന്നു ശേഷം അവരും ആ വീട് ഉപേക്ഷിച്ചു മറ്റൊരു നാട്ടിലേക്ക് കുടിയേറുകയായിരുന്നു.അവൾ തന്റെ ഭർത്താവിനേയും കുട്ടികളേയും എനിക്ക് പരിചയപ്പെടുത്തി...
മൂത്ത ഏട്ടൻ ഒരു പാട് മാറിയിരുന്നു...ഏടത്തിയമ്മയെ കണ്ടു പരിചയപ്പെട്ടു...
അച്ഛന്റെ മൂത്ത ഏട്ടന്റെ മകളുടെ മക്കളാണു അവർ...അതു പോലെ, അച്ഛന്റെ ഏട്ടന്റെ മകന്റെ മകളെ ഞാൻ സ്റ്റേറ്റ് ബാങ്കിൽ വെച്ച് അഡ്രസ്സ് കണ്ട് തിരിച്ചറിയുകയായിരുന്നു...കാലിക്കറ്റ് യൂണിവേർസിറ്റി ചല്ലാനിൽ അഡ്രസ്സ് കണ്ട് പരിചയപ്പെടുകയായിരുന്നു....
സിനിമാക്കഥയൊന്നുമല്ല, ജീവിതമാണു.....
അങ്ങനെ എത്രയെത്ര സംഭവങ്ങൾ..ഒരു കണക്കിനു ഞാൻ ഭാഗ്യവനാണു..ഈ ചുരുങ്ങിയ കാലത്തെ ജീവിതം കൊണ്ടുതന്നെ ഒരുപാട് അനുഭവങ്ങൾ നേടാൻ കഴിഞ്ഞല്ലോ...അല്ലേ?
ഇനിപ്പറയാനുള്ളത്..ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്തതും മറക്കാൻ ഞാൻ സ്വയം പഠിച്ചതുമായ ഒരു കുറേ ദുരന്തസ്മരണകളാണു..അതിവിടെ എഴുതുന്നില്ല....വെറുതേ എന്തിനു എന്റെ വേദനകളെഴുതി നിന്നെ വിഷമിപ്പിക്കുന്നു....നിന്നിൽ നിന്നും സഹതാപം പിടിച്ചു പറ്റാനല്ല ഞാനിത്രയും എഴുതിയത്....
എങ്കിലും നീയറിയണം...എന്തെന്നാൽ, നീ തന്നെ പറയാറില്ലേ എന്നെ പറ്റി...“ A strange character…. എന്ന്”...അങ്ങനെ വ്യെത്യസ്തമായ ഒരു കഥാപാത്രം തെരഞ്ഞെടുക്കാൻ ജീവിതം ഒരു നാടകമോ സിനിമയോ നാമെല്ലാം വെറും കഥാപാത്രങ്ങളുമല്ലല്ലോ...
ഷേക്സ്പീയറിനു അങ്ങനെയൊക്കെ പറയാം...പക്ഷേ, നെവർ...ഒരിക്കലുമല്ല....
ഞാൻ നടകത്തിൽ അഭിനയിച്ചിട്ടില്ല, പക്ഷേ ജീവിതത്തിൽ അഭിനയിച്ചിട്ടുണ്ട് ഒരുപാട്, ഇതാ, ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുന്നു....പല പല വേഷങ്ങൾ..അതു കൊണ്ടുതന്നെ നിന്റെ മുന്നിൽ strange character ആയി അഭിനയിച്ചതല്ല...നിനക്ക് അങ്ങനെ അനുഭവപ്പെട്ടതാണു..കാരണം, എന്നിലെ എന്നെ തിരിച്ചറിഞ്ഞിരുന്നു.എന്നിലെ മനുഷ്യനെ തിരിച്ചറിഞ്ഞു.....
ഈ വൈകിയ നിമിഷമെങ്കിലും എന്റെ സ്നേഹത്തിന്റെ ആഴം നിനക്കു മനസ്സിലാക്കാൻ കഴിഞ്ഞെന്നാൽ അതിനർത്ഥം ഞാൻ നിന്റെ മുന്നിൽ മാത്രമേ അഭിനയിക്കാതിരിന്നിട്ടുള്ളൂ എന്നാണു.....
കാരണമെന്തെന്നോ, ഞാൻ നീയടക്കമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് മൂന്നു സുഹൃത്തുക്കൾ ഒഴിച്ച് ബാക്കി ആരോട് ഇടപഴകുമ്പോഴും എനിക്ക് ചുറ്റും ഒരു വൃത്തം തീർക്കും.....ആ വൃത്തത്തിനകത്തേക്ക് അവരെ കടക്കാൻ അനുവദിക്കില്ല...ആ ഒരു വട്ടത്തിനകത്ത് നിന്നു കൊണ്ടു തന്നെ മറ്റുള്ളവരുമായി സംവദിക്കും...ഞാൻ മുമ്പ് പറഞ്ഞതാണു, ഒരോ മനുഷ്യനും തനിക്കു ചുറ്റും ഒരു അപരിചിതത്വത്തിന്റെ പുകമറ സൃഷ്ടിക്കുന്നു.....എത്ര തന്നെ അടുത്തിടഴപകിയാലും ആ പുകമറ എടുത്തു കളയാൻ ചിലർ ഇഷ്ടപ്പെടുന്നില്ല...
ചിലർക്ക് വിശ്വാസങ്ങളുടെ, വൈകാരിക ബന്ധങ്ങളുടെ.....ചുരുക്കം ചിലർക്ക് പണത്തിന്റേയും പ്രശസ്തിയുടേയും അധികാരത്തിന്റേയും വേലിക്കെട്ടുകളാവാം...
ഒരു അഭിനേതാവെന്ന നിലയിൽ ഞാൻ മറ്റുവർക്ക് കൊള്ളരുതാത്തവനോ ജീവിക്കാനറിയാത്തവനോ, സ്നേഹമില്ലാത്തവനോ, വില്ലനോ ആയിരിക്കാം...
മറ്റുള്ളവർ എന്നെപറ്റി എന്തു വിചാരിക്കും എന്ന് അഥവാ എന്റെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുമ്പോൾ സമൂഹം എന്ത് വിചാരിക്കും എന്നൊന്നും ഞാൻ നോക്കാറില്ല.....

അഭിപ്രായങ്ങളൊന്നുമില്ല: