2008, ജനുവരി 23, ബുധനാഴ്‌ച

കോടതി

കോടതി

ഒരു ന്യായാധിപയുടെ അധികാര ഗര്‍വ്വോടെ ,
തലയെടുപ്പോടെ നീ എന്‍‌ടെ മുന്‍പില്‍ വന്നു നിന്നു.
കുറ്റവാളിയല്ലോ,
നിന്നെ അഭിമുഖീകരിക്കാനാവാതെ
നമ്ര മുഖനായ് നിന്നു ഞാന്‍……….

വിചാരണയ്ക്കു കാത്തു നില്‍ക്കാതെ…….
എന്‍‌ടെ വാദമുഖങ്ങള്‍ക്കു ചെവി കൊടുക്കാതെ ………
നീ എന്‍‌ടെ പേരില്‍ കുറ്റപത്രം നല്‍കി.

നീതിയുടെ കരുണയ്ക്കായുള്ള
എന്‍‌ടെ നിശ്ശബ്ദമായ കരച്ചിലുകള്‍ നീ കേട്ടില്ല.
വന്യ ലോകത്തകപ്പെട്ടു പോയ
ഇ‌ ഏകാകിയുടെ
മൌന നൊമ്പരങ്ങള്‍ നീയറിഞ്ഞില്ല.

ഒടുവില്‍……….ഒന്നുമാരായാതെ ,
ഒന്നുമുരിയാടാതെ ………
എന്നെ ഒരക്ഷരം പറയാനനുവദിക്കാതെ
ഏകപക്ഷീയമായ നിന്‍‌ടെ വിധി.

ശരിയല്ലോ……….കുറ്റവാളി ശിക്ഷിക്കപ്പെടുകതന്നെ വേണം
സ്വീകരിപ്പൂ ഞാന്‍ ഒരേ മനസ്സാല്‍
നീ നല്‍കുമീ ശിക്ഷ , കഠിനമെങ്കിലും.


2 അഭിപ്രായങ്ങൾ:

ഗീത പറഞ്ഞു...

ഇത്ര കഠിനശിക്ഷ വിധിക്കാനുള്ള കുറ്റകൃത്യം എന്തായിരുന്നാവോ?

കവിത കൊള്ളാം കേട്ടോ.

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

ആ കുറ്റകൃത്യം എന്താണെന്നു ഞാന്‍ വഴിയെ പറയാം.......
അല്ലെങ്കില്‍ എന്തിനാണു പിന്നേയ്ക്കു മാറ്റി വെക്കുന്നതു ഇപ്പോല്‍ തന്നെ പറയാം.....ആത്മാര്‍ത്ഥമായ് സ്‌നേഹിച്ചു - അതു തന്നെ.