2008, ജനുവരി 27, ഞായറാഴ്‌ച

കവികളുടെ ജീവിതം

നമ്മുടെ കവികളെല്ലാം ഭീരുക്കളാണ്,
ആമയെപ്പോലെ!
സമൂഹത്തിലെ അനീതികള്‍ക്കെതിരെ
പോരാടുവാനുള്ള ചങ്കൂറ്റമില്ല;
സ്വകാര്യതകളുടെ പുറം തോടിനകത്തേക്ക്
അവര്‍ തങ്ങളുടെ തലകള്‍ പിന്‍‌വലിക്കുന്നു....
ഇടയ്ക്കു,തന്‍‌റ്റെ ശത്രുക്കള്‍
പിന്തിരിഞ്ഞെന്നുറപ്പുവരുത്തിയതിനു-
ശേഷം മാത്രം......
മെല്ലെ തല പുറത്തേക്കു നീട്ടുന്നു.
തന്‍‌റ്റെ പ്രതിഷേധങ്ങള്‍ മുഴുവന്‍
കവിതയില്‍ നിറയ്ക്കുന്നു.
എന്നിട്ട്, കവിയരങ്ങുകളിലേക്ക് ഇഴഞ്ഞു-
ചെന്ന് തന്‍‌റ്റെ കവിത
തൊണ്ട പൊട്ടുമാറ് വിളിച്ചു കൂവുന്നു.......
അതു കേട്ട് , കൈയ്യടിക്കുന്ന
വിഡ്ഡിയായ സഹൃദയന്‍!

6 അഭിപ്രായങ്ങൾ:

നജൂസ്‌ പറഞ്ഞു...

അത്‌ തന്നെയല്ലെ കവിയുടെ ധര്‍മ്മവും. അല്ലാതെ യുദ്ധത്തിനും കളരിപ്പയറ്റിനും കവിക്ക്‌ പോവാനൊക്കുമൊ?.

എന്തായാലും എഴുത്ത്‌ നന്നായിട്ടുണ്ട്‌. കവികളൊന്ന്‌ ഇളകട്ടെ..

ഒരു “ദേശാഭിമാനി” പറഞ്ഞു...

കവി അവന്റെ കര്‍മ്മം ചെയ്തു!
എന്നാല്‍

“കൈയ്യടിക്കുന്ന
വിഡ്ഡിയായ സഹൃദയന്‍!“-

ഭീരുവിനേക്കാള്‍ മോശം തന്നെ! കാരണം അനീതിയെ കാണിച്ചുകൊടുത്തിട്ടും, പ്രതികരിക്കാന്‍ കൂട്ടുനില്‍ക്കാതെ, ആസ്വദിക്കാനും, വ്ഡ്ഡിച്ചിരിചിരിച്ചു, ആരും അറിയാതെ നിസ്സംഗ്ഗനായി സമൂഹത്തില്‍ ലയിച്ചു ചേരുന്ന അതി ഭീരു!

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

ഹലോ നജാസ്,
ഞാനും അത്രയേ ഉദ്ദേശിച്ചുള്ളു.......കവികളെ ഒന്നു പ്രകോപിച്ചു നോക്കുക......ചിലപ്പോള്‍ പ്രതികരിച്ചാലോ...പ്രതികരിക്കുമെന്നു താങ്കള്‍ തെളിയിച്ചല്ലോ.....

K today news bureau പറഞ്ഞു...

ഇതില്‍ താങ്കള്‍ ഏത് ഗണത്തില്‍ പെടും ......?

Sharu (Ansha Muneer) പറഞ്ഞു...

നജൂസ് പറഞ്ഞതാണ് എനിക്കും പറയാന്‍ ഉള്ളത്.
പ്രതികരിക്കാന്‍ മറന്നവര്‍ക്കിടയില്‍ അല്പം എങ്കിലും പ്രതികരിക്കുന്നത് ഒരു നല്ല കാര്യം അല്ലെ? .... യുദ്ധം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും....

ഗീത പറഞ്ഞു...

അതെ , ഇടക്കിതുപോലെ കവികളെ പ്രകോപിപ്പിക്കുക.........
ചിലപ്പോള്‍‍ അവരുടെ ഉള്ളിലെ യഥാര്‍ത്ഥ കവിത പുറത്തുവരും....