2008, ജനുവരി 25, വെള്ളിയാഴ്‌ച

കത്ത്

പ്രിയപ്പെട്ട സഖാവേ.................
ഓര്‍മ്മയുണ്ടോ മാച്ചിനാരിയിലെ ആ പഴയ സായാഹ്നങ്ങള്‍....................ബ്രദേര്‍സ് ഹോട്ടലില്‍ നിന്നും പരിപ്പുവടയും കട്ടന്‍ കാപ്പിയും കുടിച്ചിറങ്ങി........ബസ്സ് കാത്തെന്ന വ്യാജേന റോഡരികില്‍ നിന്നു....ആഗോള വത്കരണ നയങ്ങളെകുറിച്ചും ഗാട്ടുകരാറിനെ കുറിചും ചര്‍ച്ച ചെയ്ത ആ സായാഹ്നങ്ങള്‍..........നമ്മുടെ ആ പരിപ്പു വടയേയും........കട്ടന്‍ കാപ്പിയെയും..........നമുക്കു അത്ര പെട്ടെന്നു മറക്കാനാവുമോ..........സഖാവേ...........
ഇന്നലെ ട്രെയിനില്‍ വെച്ചു യാദൃശ്ചികമായി നിന്നെ കണ്ടുമുട്ടുമ്പോള്‍ ..........നീ അണിഞ്ഞതു...നമ്മുടെ ഫിനാന്‍സ് മിനിസ്റ്റര്‍ ധരിച്ച മാതിരിയുള്ള വില കൂടിയ ഖദര്‍ ജുബ്ബയായിരുന്നു..........പുറവങ്കര ബില്‍ഡേര്‍സിന്‍‌റ്റെ സ്പോണ്‍സര്‍ഷിപ്പോടെ “ശബരിമല മകര സംക്രാന്തി” ലൈവായി കാണിച്ച “വിപ്ലവ ചാനലി“ ല്‍ ജോലി ചെയ്യുന്ന നിന്നില്‍ പ്രസ്തുത ചാനലിന്‍‌റ്റെ ദുര്‍‍മേദസ്സുകൂടിയുണ്ടായിരുന്നോ?..............
പ്രത്യയശാസ്ത്രത്തെ പറ്റി പറയാന്‍ നീ കാണിച്ച മടിയില്‍ നിന്നും എനിക്കു മനസ്സിലായി...........നിന്‍‌റ്റെ നാവും അവര്‍ വിലക്കെടുതു കഴിഞ്ഞു..............
നിനക്കെന്‍‌റ്റെ വിപ്ലവാശംസകള്‍..........

1 അഭിപ്രായം:

നിരക്ഷരൻ പറഞ്ഞു...

ഇതെല്ലാ സഖാക്കള്‍ക്കും മനസ്സിലായിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷെ അവരുടെ നാവുകള്‍ മാത്രമല്ല, അവരെത്തന്നെ മൊത്തമായി വിലക്കെടുത്തു കഴിഞ്ഞിരിക്കുന്നു. കഷ്ടം.