2008, ജനുവരി 26, ശനിയാഴ്‌ച

പ്രിയപ്പെട്ട അശ്വതിക്ക്

പ്രിയപ്പെട്ട അശ്വതിക്ക്,
ഇന്നലെ ഞാന്‍ ചാലിയാര്‍ പുഴ കടന്നു നിന്‍‌റ്റെ നാട്ടില്‍ വന്നിരുന്നു.......ഒലിപ്രം കടവില്‍ നിന്നു തോണിയില്‍ കയറിപുഴയിലൂടെ യാത്ര ചെയ്ത് ഞാന്‍ നിന്‍‌റ്റെ ജന്മനാട്ടിലെത്തി.വാഴകള്‍ വളര്‍ന്നു കാടായി മാറിയ നാട് ........നിന്‍‌റ്റെ വാഴക്കാട്........പണ്ടു നീ വര്‍ണിച്ച ആ വയലേലകള്‍ക്കു നടുവിലൂടെ ഞന്‍ ഏറെ ദൂരം നടന്നു.....വെറുതെ....
ദൂരെയെങ്ങോനിന്നും അലയടിച്ചെത്തിയ
ആ ഇളം കാറ്റില്‍ ഞന്‍ നിന്‍‌റ്റെ സ്‌നേഹമറിയുന്നു......ഉവ്വ് ഞാന്‍ പെട്ടെന്നു തനിച്ചായതു പോലെ.........നീയില്ലല്ലോ ഇപ്പൊള്‍ അവിടെ....നിന്‍‌റ്റെ ഓ‌ര്‍മ്മകള്‍ പോലും മരിച്ചു തുടങ്ങിയിരിക്കുന്നു........
നീ പറഞ്ഞ കുന്നും പുഴയും മലകളും നിറഞ്ഞ നിന്‍‌റ്റെ നാട്......പുന്നെല്ല് വിളഞ്ഞു നില്‍ക്കുന്ന പാടത്തിനരികിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ആ പഴയ ചെമ്മണ്‍ പാത ഇന്നു താര്‍ ചെയ്തിട്ടുണ്ട്.....നീയറിയുമോ?
ആ റോഡരികിലെ ഏതോ ഒരു വീട്ടില്‍ നീ ഉണ്ടായിരുന്നു.....ഇന്നലെ വെറുതെ നടന്നു നീങ്ങുമ്പോഴും ഞാന്‍ ഓരോ വീടിനുനേരെയും മുഖമുയര്‍ത്തിയിരുന്നു.........പാതിതുറന്നിട്ട ജനല്‍‌പാളികള്‍ക്കിടയില്‍ നിന്‍‌റ്റെ മുഖം തെളിയുമെന്ന പ്രതീക്ഷയിലാവാം........എല്ലം വെറുതെയാണല്ലൊ.....!
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം
എങ്കിലും-
നനുത്ത വിരലുകള്‍ കൊണ്ടു
നി എന്‍‌റ്റെ ഉള്ളു തൊട്ടുണര്‍ത്തുമ്പോള്‍
നിന്‍‌റ്റെ അദൃശ്യമായ സാമീപ്യം ഞാനറിയുന്നു......
ഡയറികളില്‍ നീ കുറിച്ച ഏതാനും കവിതകളിലൂടെ ലോകം നിന്നെയറിയുന്നു.......പക്ഷേ,സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത് പൂപ്പാത്രമൊരുക്കി , മഴ തോര്‍ന്ന ആകാശത്ത് വെറുതെ മഴവില്ലും സ്വപ്നം കണ്ടുറങ്ങിയ വിളര്‍ത്ത പൌറ്‌ണ്ണമിയുടെ കണ്ണുകളുള്ള പെണ്‍കുട്ടി........നിന്‍‌റ്റെ ആത്മാവിന്‍‌റ്റെ മുറിവുകള്‍ അവരറിയുന്നില്ലല്ലോ.........നിന്‍‌റ്റെ നെടുവീര്‍പ്പുകള്‍, അന്ത:സംഘര്‍ഷങ്ങള്‍ , നിശ്ശബ്ദമായ കരച്ചില്‍ , ഏകാന്തതയുടെ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആ മനസ്സ്....ഇവയൊന്നും അവരറിയുന്നില്ലല്ലൊ......
എന്നിട്ടും നിന്നെ അറിഞ്ഞ , നിന്നെ ഒത്തിരി മനസ്സിലാക്കിയ നിന്‍‌റ്റെയീ പ്രിയപ്പെട്ട ചിത്രകാരനില്‍ അവര്‍ കാണുന്നത്......ഒട്ടും സ്‌നേഹമില്ലാതെ നിന്നെ ഉപേക്ഷിച്ചു പോയ ഒരു ക്രൂരനായാണ്.......എവിടെയാണ് നമുക്ക് തെറ്റു പറ്റിയത്.....പറയൂ പ്രിയേ....ഇന്നു നം തമ്മില്‍ ഇത്രയും അകന്നു പോവാന്‍ മാത്രം എന്‍‌റ്റെ ഭാഗത്തുനിന്നുണ്ടായ പിഴവെന്തായിരുന്നു........നീ ആലോചിച്ചിരുന്നുവോ എന്നെങ്കിലും..........

9 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

:>}

സാക്കിര്‍&ഷാജി പറഞ്ഞു...

ഒലിപ്രം കടവില്‍ നിന്നു തോണിയില്‍ കയറിപുഴയിലൂടെ യാത്ര ചെയ്ത് ഞന്‍ നിന്റ്റെ ജന്മനാട്ടിലെത്തി. ഒലിപ്രം കടവില്‍ പാലം വന്നില്ലെ സുഹ്ര്ത്തെ......

സെക്കീര്‍ ഹുസൈന്‍ വള്ളിക്കുന്നു

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

പാലത്തിലൂടെ തോണി പോവില്ലല്ലോ സുഹൃത്തേ.........പുഴയിലൂടെ ബസ്സും......!

ഗീത പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാമരന്‍ പറഞ്ഞു...

ഞാനും അവിടുത്തുകാരനാണേയ്‌..

ചാലിയാറിന്‍റെ സൌന്ദര്യം..

ഞാനും കൊറേ കാലം ഒരു വിരഹകാമുകനായി അവളുടെ സാന്ത്വനം ഏറ്റുവാങ്ങിയിട്ടുണ്ട്‌..

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

സ്മൃതിയുടെ കുത്തൊഴുക്കിലേക്ക് ധൈര്യപൂര്‍വ്വമിറക്കിയതോണിയിലാണിപ്പോള്‍...

നന്നായിവരും!

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

ബ്ലോഗുകളുടെ ലോകത്തെ തുടക്കക്കാരനായ എനിക്കു നിങ്ങള്‍ നല്‍കുന്ന ഈ പ്രോത്സാഹനങ്ങള്‍ക്കു......ഒരായിരം നന്ദി......
പ്രിയപ്പെട്ട കാപ്പിലാന്‍,സാക്കിര്‍&ഷാജി,ഗീതേച്ചി,പാമരന്‍,ഹരിയണ്ണന്‍.......തുടര്‍ന്നും അഭിപ്രായങ്ങല്‍ പ്രതീക്ഷിക്കുന്നു....
സ്‌നേഹപൂര്‍വ്വം,
ജിത്തു.......

ശ്രീവല്ലഭന്‍. പറഞ്ഞു...

ചിന്തകള്‍ നന്നായിരിക്കുന്നു. ഇനി അക്ഷരം അല്പം കൂട്ടി ശ്രദ്ധിച്ചാല്‍ വായിക്കാന്‍ സുഖം............അല്ല, ദുഃഖം കു‌ടും.

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

നന്ദി.....ശ്രീ വല്ലഭന്‍ ചേട്ടന്.....