2008, ജനുവരി 29, ചൊവ്വാഴ്ച

ഗീതാഞ്ജലി


ശ്ലോകം 64 (സ്വതന്ത്ര പരിഭാഷ)
പുല്‍മേടുകള്‍ക്കിടയിലൂടെ ഒഴുകി വരുന്ന വിജനമായ നദിയുടെ തീരത്തിരുന്നു ഞാന്‍ അവളോടു ചോദിച്ചു: “ കുട്ടീ, കൈയ്യില്‍ മറച്ചു പിടിച്ച ദീപനാളവുമായി നീ എങ്ങോട്ടു പോവുന്നു?....... ഏകാകിയായ ഈയുള്ളവന്‍റ്റെ ഗൃഹം ഇരുളില്‍ മൂടിയിരിക്കുന്നു…നിന്‍റ്റെ കൈയ്യിലുള്ള ദീപം എനിക്കു തരൂ……..”
ഒരുനിമിഷം തന്‍റ്റെ കരിമിഴികള്‍ എനിക്കു നേരെ ഉയര്‍ത്തി അവള്‍ മൊഴിഞ്ഞു: “ ദൂരെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ കത്തിയമരുകയാണ്….ഞാന്‍ എന്‍റ്റെ കൈയ്യിലെ ഈ മണ്‍ചെരാത് നദിയിലേക്കൊഴുക്കുവാനാണ് ഇവിടെ വന്നിരിക്കുന്നതു.”
പുല്‍ മേടുകള്‍ക്കിടയില്‍ നിന്നും ഞന്‍ ദര്‍ശിച്ചു……നദിയിലെ ഓളങ്ങള്‍ക്കിടയില്‍ പെട്ടു ആ ദിപനാളം അകന്നകന്നു പോവുന്നത്……..
രജനിയുടെ നിശ്ശബ്ദതയില്‍ ഞാന്‍ അവളൊടു ചോദിച്ചു: കുട്ടീ, നിന്‍റ്റെ ഗൃഹം പ്രകാശപൂരിതമായിരിക്കുന്നു………എന്നിട്ടും , കൈയ്യില്‍ മണ്‍ ചെരാതുമായി നീ എങ്ങോട്ടു പോവുന്നു….നോക്കൂ.. ഈ ഏകാകിയുടെ ഗൃഹം ഇരുളില്‍ മൂടിയിരിക്കുന്നു……ആ ദീപം എനിക്കു തരൂ..”
ഒരുനിമിഷം തന്‍റ്റെ കരിമിഴികള്‍ സംശയത്തോടെ എനിക്കു നേരെ ഉയര്‍ത്തി അവള്‍ മൊഴിഞ്ഞു: “ ഈ ദീപം ഞാന്‍ വിശാലമായ ഗഗനത്തിനു സമര്‍പ്പിക്കുന്നു…..”
അവളുടെ ആ കൊച്ചു മണ്‍ചെരാത് ശൂന്യതയില്‍ വിലയം പ്രാപിക്കുന്നതും നോക്കി ഞന്‍ അവിടെ ത്തന്നെ നിന്നു.
നിലാവസ്തമിച്ച ആ ഇരുണ്ട പാതിരാത്രിയില്‍ ഞാന്‍ അവളോടു ചോദിച്ചു:- “ കുട്ടീ , ജ്വലിക്കുന്ന ദീപം സ്വന്തം ഹൃദയത്തോടു ചേര്‍ത്തു വച്ച നിന്‍റ്റെ ചേതോവികാരമെന്ത്?...നോക്കൂ എന്‍റ്റെ ഭവനം ഇപ്പോഴും ഇരുട്ടിലാണ്, ആ ദീപം എനിക്കു തരൂ…”
ഒരു നിമിഷം ആലോചിച്ച് അവള്‍ എന്റ്റെ നേര്‍ക്കു നോക്കി കൊണ്ടു ഇങ്ങനെ മൊഴിഞ്ഞു..:-“ഞാന്‍ ഈ ദീപം കൊണ്ടുപോവുന്നത് ദീപങ്ങളുടെ ഉത്സവത്തില്‍ കൂട്ടു ചേരാനാണ്……” മറ്റനേകം ദീപങ്ങളുടെ ഇടയില്‍ അവളുടെ ആ കൊച്ചു മണ്‍ ചെരാത് പ്രഭയറ്റു പോവുന്നതും നോക്കി ഞാന്‍ അവിടെ തന്നെ നിന്നു……….

4 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

Hai....fantastic....great....

ഗീത പറഞ്ഞു...

വിളക്കിന്റെ പ്രകാശം എവിടെയാണേറെ ആവശ്യമെന്നറിഞ്ഞ് അവിടെത്തന്നെ വിളക്കു കത്തിക്കണം. എന്നാലേ ആ വിളക്കിന്റെ പ്രഭയറിയൂ.....

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

ഗീതേച്ചി പരിഭാഷയെപ്പറ്റി ഒന്നും പറഞ്ഞില്ല...
എന്തെങ്കിലും ഭാവി കാണുന്നുണ്ടോ ചേച്ചി?

Ajay Pai പറഞ്ഞു...

Nalla paribhaasha