
കഥ കേള്‍ക്കാന്‍ ആരുമില്ലായിരുന്നു………കാഥികന് കഥ നിര്‍ത്തേണ്ടി വന്നു. കവിത കേട്ടു രസിക്കാനും ആളില്ല……..കവി എഴുത്തു നിര്‍ത്തി……….. വരയ്ക്കാന്‍ സ്വപ്നങ്ങളുടെ വര്‍ണ്ണരാജികള്‍ നഷ്ടമായതിനാല്‍ ഭാവനയുടെ തിരശ്ശീലയില്‍ ചിത്രങ്ങളുമില്ല. സ്വ ജീവിതം വില്ക്കാന് അയാള്‍ വഴിയോരത്തേക്കു ചെന്നു……………….. വളരെ വില കുറഞ്ഞ ഒരുപാടു ജീവിതങ്ങള്‍ ആ തെരുവില്‍ വിലപേശപ്പെടുന്നുണ്ടായിരുന്നു. അതു കൊണ്ടു ഭേദപ്പെട്ട വില കിട്ടാഞ്ഞതിനാല്‍ അയാള്‍ നിരാശയോടെ തിരിച്ചു പോന്നു. ഒരു ഗ്ലോബല്‍ മാര്‍ക്കറ്റില്‍ എഴുത്തുകാരന്റ്റെ ജീവന്റ്റെ വില കുറഞ്ഞോ , കൂട്യൊ ഇരിക്ക്വാ? ഒരു പക്ഷെ……………..ഒരു കഴുതയുടെ ജീവന്റ്റെ വില പോലുമുണ്ടാവില്ല അല്ലേ?
2 അഭിപ്രായങ്ങൾ:
സ്മൃതിപഥം, മഴത്തുള്ളികിലുക്കത്തിലെ കമന്റില്‍ നിന്നാണിവിടെ എത്തിയത്.
എല്ലാ പോസ്റ്റുകളും വായിച്ചു.
എല്ലാത്തിലും ദു:ഖത്തിന്റെയും നിരാശയുടേയും നിഴല്പ്പാടുകളാണല്ലോ?
ഗദ്യമായാലും പദ്യമായാലും നല്ല ഭാഷാ ശൈലി...
പുതിയ പോസ്റ്റിട്ടാല്‍ അറിയിക്കണം.
പിന്നെ ഈ വേര്‍ഡ് വെരിഫിക്കേഷന് മാറ്റിയിരുന്നെങ്കില്‍ സൌകര്യമായിരുന്നു..
വളരെ നന്ദി, മഷിത്തണ്ടും മഴത്തുള്ളികിലുക്കവും സന്ദര്‍ശിച്ചതിന്.
word verification changed.........thanx for visiting my blog.........
by
smruthipatham
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ