
മാധ്യമ സംസ്കാരം
കഴിഞ്ഞ കുറേ ദിവസങ്ങളായി എന്തെങ്കിലുമൊക്കെ ഗൌരവമായി ത്തന്നെ എഴുതാന്‍ ശ്രമിക്കുന്നു……..പക്ഷേ എന്തോ ഒരു നിസംഗത എന്‍റ്റെ മനസ്സിനെ പിടികൂടിയിരിക്കുന്നു. എന്തിനെഴുതണം? ആര്‍ക്കുവേണ്ടി എഴുതുന്നു.?നാം എഴുതുന്നതു പ്രസിദ്ധീകരിക്കാന്‍ തയ്യാറുള്ള മാധ്യമങ്ങള്‍ ഇന്നില്ലല്ലോ… നോക്കൂ ഇന്ന് നമ്മുടെ നാട്ടിലെ പത്ര മാധ്യമങ്ങളുടെയൊക്കെ ചുക്കാന്‍ പിടിക്കുന്നത് ഒന്നുകില്‍ രാഷ്ട്രീയ കോമരങ്ങള്‍….അതുമല്ലെങ്കില്‍ വ്യവസായ ഭീമന്‍മാര്‍……( ക്ഷമിക്കണം ,”വ്യവസായ കീചകന്‍മാര്‍” എന്നതാണു ശരി…….കാരണം, ഭീമന്‍ ഒരു നല്ല കഥാപാത്രമാണെന്നാണല്ലൊ നമ്മുടെ എം. ടി തന്‍റ്റെ “രണ്ടാമൂഴ” ത്തില്‍ പറഞ്ഞു വെച്ചിരിക്കുന്നത്)ചില പത്രമുടമകളായ രാഷ്ട്രിയക്കാര്‍ തങ്ങളുടെ പടങ്ങള്‍,കൂലിക്കാളെ വെച്ചു എഴുതിക്കുന്ന തങ്ങളുടെ ലേഖനങ്ങള്‍, തങ്ങള്‍ക്കു ലഭിക്കുന്ന അവാര്‍ഡുദാനങ്ങളുടെ പടങ്ങള്‍ എന്നിവ കുത്തി നിറക്കാന്‍ വേണ്ടി പത്രം നടത്തുന്നു………അവയില്‍ ഒന്നാം പേജില്‍ അടിച്ചു വരുന്നതോ “തുലാഭാര” കഥകളും!മറ്റുചിലരുണ്ട്, അവര്‍ തങ്ങളുടെ മക്കളെയാണു പത്രങ്ങളിലും ചാനലുകളിലും തിരുകിക്കയറ്റുന്നത്….അതില്‍ രാഷ്ട്രിയക്കാരും ചില പ്രമുഖരായ സാംസ്കാരിക നായകന്‍മാരും കാണും……( അതോ സാംസ്കാരിക വില്ലന്മാരോ എന്നു വായനക്കാര്‍ തീരുമാനിക്കുക) കൂട്ടത്തില്‍ സാഹിത്യകാരന്മാരും പുറകിലല്ല. വ്യവസായികള്‍,അവരുടെ ബന്ധുക്കള്‍,മന്ത്രിമക്കള്‍,സാംസ്കാരിക വില്ലന്മാര്‍…..അവരുടെ ചര്‍ച്ച,സംവാദങ്ങള്‍,……..അന്യോന്യമുള്ള വാക്പയറ്റുകള്‍….ഹോ! നമ്മുടെ ഒരു മാധ്യമ സംസ്കാരം……. ഇവിടെ , അരപട്ടിണിക്കാരന്‍റ്റെ വിലാപങ്ങളൂം , തല ചായ്ക്കാനിടമില്ലാത്തവന്റ്റെ രോഷ പ്രകടനങ്ങളും പ്രതിഷേധങ്ങളും അവര്‍ തങ്ങളുടെ ചാനലുകളുടേയും പത്രങ്ങളൂടേയും വിപണനത്തിനു വേണ്ടി പരസ്യങ്ങളുടെ ഭാഗമാക്കിതീര്‍ക്കുന്നു……


2 അഭിപ്രായങ്ങൾ:
“ എന്തിനെഴുതണം? ആര്‍ക്കുവേണ്ടി എഴുതുന്നു.?നാം എഴുതുന്നതു പ്രസിദ്ധീകരിക്കാന്‍ തയ്യാറുള്ള മാധ്യമങ്ങള്‍ ഇന്നില്ലല്ലോ…“
ഇനിയീ നിരാശയ്ക്ക് പ്രസക്തിയില്ല. കാരണം ബൂലോകമില്ലേ? ബൂലോകരില്ലേ ?
പ്രസിദ്ധീകരിക്കാനായി, വായിക്കാനായി?
അതിനാല്‍ നിസ്സംഗതയുടെ തോടു പൊളിച്ച് പുറത്തുവരൂ....
മനസ്സിലുള്ളതെല്ലാം എഴുതൂ.....
അതേ ചേച്ചി, ബൂലോകവുമില്ലെങ്കില്‍ ഞാന്‍ പണ്ടെ ഈ എഴുത്തു നിര്‍ത്തി വല്ല ആധാരമെഴുത്തിനെങ്കിലും പോയേനെ......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ